Loading ...

Home sports

കോ​ഹ്‌​ലി​യു​ടെ ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗും ര​ക്ഷ​യാ​യി​ല്ല; അ​വ​സാ​ന ട്വ​ന്‍റി-20 ഓ​സീ​സി​ന്

സി​ഡ്‌​നി: ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ അ​വ​സാ​ന ട്വ​ന്‍റി-20​യി​ല്‍ ഓ​സ്‌​ട്രേ​ലി​യയ്ക്ക് ആ​ശ്വാ​സ ജ​യം. 12 റ​ണ്‍​സി​നാ​ണ് ആ​തി​ഥേ​യ​രു​ടെ ജ​യം. ഓ​സീ​സ് ഉ​യ​ര്‍​ത്തി​യ 187 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ​യ്ക്ക്, നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 174 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ഇ​ന്ത്യ​ക്കാ​യി നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ത​ക​ര്‍​ത്ത് അ​ടി​ച്ചെ​ങ്കി​ലും വി​ജ​യ​തീ​ര​ത്ത് എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. കോ​ഹ്‌​ലി 61 പ​ന്തി​ല്‍ നാ​ലു ഫോ​റും മൂ​ന്നു സി​ക്സും സ​ഹി​തം 85 റ​ണ്‍​സെ​ടു​ത്തു. 28 റ​ണ്‍​സെ​ടു​ത്ത ശി​ഖ​ര്‍ ധ​വാ​നും 20 റ​ണ്‍​സെ​ടു​ത്ത ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​മാ​ണ് പി​ന്നീ​ട് അ​ല്‍​പ്പ​മെ​ങ്കി​ലും പി​ടി​ച്ചു നി​ന്ന​ത്. à´‡â€‹à´¤àµà´¤â€‹à´µâ€‹à´£àµà´‚ സ​ഞ്ജു സാം​സ​ണ്‍ (10) കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ളി​ല്ലാ​തെ മ​ട​ങ്ങി. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ പ​ര​മ്ബ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ പന്ത്രണ്ട് ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ ഇ​ന്ത്യ​യു​ടെ ആ​ദ്യ തോ​ല്‍​വി കൂ​ടി​യാ​ണി​ത്.

നേ​ര​ത്തേ, ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 186 റ​ണ്‍​സ് നേ​ടി​യ​ത്. മാ​ത്യു വേ​ഡ് (53 പ​ന്തി​ല്‍ 80), ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ (36 പ​ന്തി​ല്‍ 54) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​നു മെ​ച്ച​പ്പെ​ട്ട സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. സ്റ്റീ​വ് സ്മി​ത്ത് 24 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി.

നാ​ലോ​വ​റി​ല്‍ 34 റ​ണ്‍​സ് നേ​ടി ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റാ​ണ് ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്.

Related News