Loading ...

Home USA

അമേരിക്കയില്‍ ആദ്യമായി പ്രതിരോധ സെക്രട്ടറിയായി ആഫ്രോ-അമേരിക്കന്‍

വാഷിങ്​ടണ്‍: രണ്ട്​ നൂറ്റാണ്ട്​ പിന്നിട്ട അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രോ-അമേരിക്കന്‍ വംശജനെ പ്രതിരോധ സെക്രട്ടറിയാക്കാനുള്ള നീക്കത്തിലാണ്​ നിയുക്​ത പ്രസിഡന്‍റ്​ ജോ ബൈഡന്‍. നാല്​ പതിറ്റാണ്ടോളം അമേരിക്കന്‍ സൈന്യത്തി​െന്‍റ ഭാഗമായിരുന്ന ​േലായ്​ഡ്​ ഒാസ്​റ്റിനെ പെന്‍റഗണി​െന്‍റ കടിഞ്ഞാണ്‍ ഏല്‍പിക്കാന്‍ ബൈഡന്‍ ശ്രമമാരംഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.ട്രംപി​െന്‍റ നയങ്ങള്‍ക്ക്​ വിരു​ദ്ധമായി, അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കാബിനറ്റില്‍ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമമാണ്​ ജോ ബൈഡന്‍ നടത്തുന്നത്​. ​േലായ്​ഡ്​ ഒാസ്​റ്റി​െന്‍റ നിയമനത്തിന്​ സെനറ്റി​െന്‍റ അംഗീകാരം ആവശ്യമാണ്​.2003 ല്‍ ഇറാഖ്​ അധിനിവേശകാലത്ത്​ കുവൈത്തില്‍ നിന്ന്​ ബാഗ്​ദാദിലെത്തിയ അമേരിക്കന്‍ സൈന്യത്തില്‍ അസിസ്​റ്റന്‍റ്​ ഡിവിഷന്‍ കമാന്‍ററായിരുന്നു ലോയ്​ഡ്​. അഫ്​ഗാനിസ്​ഥാനിലും അമേരിക്കന്‍ സൈന്യത്തി​െന്‍റ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോയ്​ഡ്​ ഉണ്ടായിരുന്നു. 2010 ല്‍ ഇറാഖിലെ ​അമേരിക്കന്‍ സൈന്യത്തി​െന്‍റ കമാന്‍റിങ്​ ജനറലായിരുന്നു ​അദ്ദേഹം. ഗള്‍ഫ്​ മേഖലയിലെയും അഫ്​ഗാനിസ്​ഥാനിലെയും അമേരിക്കന്‍ സൈന്യത്തി​െന്‍റ ഇടപെടലുകളുടെ മുഴുവന്‍ ചുമതലയും ലോയ്​ഡ്​ വഹിച്ചിരുന്നു.

അതേസമയം, 2016 ല്‍ സൈന്യത്തില്‍ നിന്ന്​ വിരമിച്ച ലോയ്​ഡിനെ പ്രതിരോധ സെക്രട്ടറിയാക്കുന്നതില്‍ സാ​േങ്കതിക തടസങ്ങളുണ്ട്​. സൈനിക ഒാഫീസര്‍മാര്‍ വിരമിച്ച്‌​ ഏഴു വര്‍ഷം പൂര്‍ത്തിയാകുന്നതിന്​ മുമ്ബ്​ പെന്‍റഗണി​െന്‍റ ചുമതലയേല്‍ക്കുന്നതിന്​ നിയമപരമായ പ്രശ്​നങ്ങളുണ്ട്​. സെനറ്റി​െന്‍റ പ്രത്യേക അനുമതിയോടെയാണ്​ ഇത്​ മറികടക്കാനാകുക.
ഈ നിയമം മറികടക്കാന്‍ മുമ്ബ്​ രണ്ട്​ തവണയാണ്​ സെനറ്റ്​ അനുമതി നല്‍കിയിരുന്നത്​. അവസാനമായി​ ട്രംപ്​ പ്രതിരോധ സെക്രട്ടറിയെ നിയമിച്ചപ്പോഴാണ്​ അനുമതി നല്‍കിയത്​. പല സെനറ്റ്​ അംഗങ്ങളും അന്ന്​ ട്രംപി​െന്‍റ നീക്കത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയിരുന്നു.

Related News