Loading ...

Home sports

നാപോളിയുടെ സ്റ്റേഡിയത്തിന് ഇനി മറഡോണയുടെ പേര്

ഇറ്റാലിയന്‍ ക്ലബായ നാപോളി അവരുടെ ഹോം സ്റ്റേശിയത്തിന്റെ പേര് മാറ്റി. സാന്‍ പവോളോ സ്റ്റേഡിയം ഇനി ഡീഗോ മറഡോണയുടെ പേരില്‍ ആകും അറിയപ്പെടുക. നവംബര്‍ 25ന് മറഡോണയുടെ മരണത്തിനു പിന്നാലെ സ്റ്റേഡിയത്തിന്റെ പേരു മാറ്റും എന്ന് നാപോളി പറഞ്ഞിരുന്നു. ഇന്നലെ അവര്‍ക്ക് സ്റ്റേഡിയത്തിന്റെ പേരു മാറ്റാന്‍ ഉള്ള ഔദ്യോഗിക അനുമതി ലഭിച്ചു. ഡീഗോ അര്‍മാന്‍ഡോ മറഡോണ സ്റ്റേഡിയം എന്നാകും നാപോളിയുടെ സ്റ്റേഡിയം ഇനി അറിയപ്പെടുക. നാപോളിക്ക് ഒപ്പം രണ്ട് സീരി എ കിരീടം നേടിയിട്ടുള്ള താരമാണ് മറഡോണ. ഇന്നലെ ആണ് മുനിസിപ്പാലിറ്റി ഓഫ് നാപിള്‍സ് സ്റ്റേഡിയത്തിന്റെ പേരു മാറ്റാന്‍ അംഗീകാരം നല്‍കിയത്.

Related News