Loading ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്
തെരഞ്ഞെടുപ്പില്‍ അരിസോണ, വിസ്കോണ്‍സന്‍
സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ്
സ്ഥാനാര്‍ഥി ജോ ബൈഡന് വിജയിച്ചതായി ഔദ്യോഗിക
പ്രഖ്യാപനം. ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്
ക്രമക്കേടുകള്‍ നടന്നതായി റിപ്പബ്ലിക്കന്‍
സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ്
ട്രംപ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്
വിസ്കോണ്‍സനിലെ രണ്ട് കൗണ്ടികളില്‍ വീണ്ടും
വോട്ടെണ്ണിയിരുന്നു.കഴിഞ്ഞ
തവണ ട്രംപിന് വന്‍ഭൂരിപക്ഷമാണ് അരിസോണ,
വിസ്കോണ്‍സന്‍ സംസ്ഥാനങ്ങളില്‍ ലഭിച്ചത്.
വിസ്കോണ്‍സനില്‍ ഇക്കുറി ട്രംപിനെക്കാള്‍
20,700 വോട്ടിെന്റ ഭൂരിപക്ഷമാണ് ബൈഡന് രേഖപ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രംപിന് 232 ഇലക്ടറല്‍
കോളജ് വോട്ടുകള്‍ കിട്ടിയപ്പേള് ബൈഡന് 306 വോട്ടുകളാണ്
ലഭിച്ചത്. വീണ്ടും വോട്ടെണ്ണി ഫലം തെളിഞ്ഞതോടെ
ഔദ്യോഗികമായി ബൈഡന് ജയിച്ചതായി പ്രഖ്യാപിക്കുകയാണെന്ന്
വിസ്കോണ്‍സന്‍, അരിസോണ ഗവര്‍ണര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ മൂന്നിനായിരുന്നു പ്രസിഡന്റ്
തെരഞ്ഞെടുപ്പ് നടന്നത്.