Loading ...

Home Africa

നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകര സംഘടനയുടെ കൊലപാതക പരമ്പര

വാ​ഷിം​ഗ്ട​ണ്‍: ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം നൈ​ജീ​രി​യാ​യി​ലെ ഇ​സ്‌ലാമി​ക ഭീ​ക​ര​പ്ര​സ്ഥാ​ന​മാ​യ ബൊ​ക്കോ ഹ​റാം 15 പേ​രെ കൊ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബോ​ര്‍​ണോ സം​സ്ഥാ​ന​ത്ത് ഒ​രു സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തെ ആ​ക്ര​മി​ച്ച്‌ ആ​റു പേ​രെ കൊ​ല്ലു​ക​യും 26 പേ​രെ പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

നി​ര​വ​ധി ആ​ളു​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. അ​ന്നു​ത​ന്നെ ബോ​ര്‍​ണോ സം​സ്ഥാ​ന​ത്തെ ഗ​വ​ര്‍​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രേ ബാ​ഗാ പ​ട്ട​ണ​ത്തി​ന​ടു​ത്തു വ​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​രാ​യ ഒ​ന്‍​പ​തു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബോ​ക്കോ ഹ​റാം ഗ​വ​ര്‍​ണ​റെ വ​ധി​ക്കാ​ന്‍ ഇ​ക്കൊ​ല്ലം ന​ട​ത്തി​യ മൂ​ന്നാ​മ​ത്തെ ശ്ര​മ​മാ​യി​രു​ന്നു ഇ​ത്. വ​ട​ക്ക​ന്‍ നൈ​ജീ​രി​യാ​യി​ല്‍ കാ​ലി​ഫേ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​രും​കൊ​ല​ക​ള്‍. തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രേ അ​ന്ത​ര്‍​ദേ​ശീ​യ മു​ന്നേ​റ്റ​മു​ണ്ടെ​ങ്കി​ലും അ​വ​ര്‍ സ​ര്‍​ക്കാ​ര്‍, സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നും ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും കൊ​ല്ലാ​നും ഇ​ത​ര​മ​ത​സ്ഥ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ത​ക​ര്‍​ക്കാ​നും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​തു ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ ബോ​ക്കോ ഹ​റാ​മി​നെ അ​മ​ര്‍​ച്ച ചെ​യ്യു​ന്ന​തു ദു​ഷ്ക​ര​മാ​യി​രി​ക്കും എ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍.

Related News