Loading ...

Home sports

യുവേഫ നാഷന്‍സ് ലീഗ്; ബെല്‍ജിയം, നെതര്‍ലാന്‍റ്, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം

യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയം, നെതര്‍ലാന്‍റ്, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം. ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. ബെല്‍ജിയത്തിനായി യൂറി ടെയ്‍ല്മാന്‍സ് , ഡ്രൈസ് മെര്‍ട്ടെന്‍സ് എന്നിവര്‍ ലക്ഷ്യം കണ്ടു,ബോസ്നിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നെതര്‍ലാന്‍റ് പരാജയപ്പെടുത്തിയത്. നെതര്‍ലാന്‍റിനായി ജ്യോര്‍ജിന്യോ വിജ്നാല്‍ഡം ഇരട്ടഗോള്‍ നേടി. ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇറ്റലി ഒന്നാമതെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കി റഷ്യയെ പരാജയപ്പെടുത്തി. ഡെന്മാര്‍ക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്‍ലാന്‍ഡിനെയും ചെക്ക് റിപ്പബ്ലിക്ക് എതിരില്ലാത്ത ഒരു ഗോളിന് ഇസ്രായേലിനെയും പരാജയപ്പെടുത്തി ഹംഗറി- സെര്‍ബിയ മത്സരം സമനിലയില്‍ കലാശിച്ചു.

Related News