Loading ...

Home sports

ഫോര്‍മുല വണ്‍ ;ലൂയിസ് ഹാമില്‍ട്ടന് ഏഴാമത് കിരീടം

മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണ് ഏഴാമത് ഫോര്‍മുല വണ്‍ ലോകകിരീടം.തുര്‍ക്കിയില്‍ നടന്ന ഗ്രാന്‍ഡ് പ്രീ ചാമ്ബിയന്‍ഷിപ്പിലെ വിജയത്തോടെ ആണ് ഹാമില്‍ട്ടണ്‍ ഏഴാം തവണ ലോക കിരീടത്തില്‍ മുത്തമിട്ടത്.സീസണില്‍ മൂന്ന് ഗ്രാന്‍പ്രികള്‍ ശേഷിക്കേയാണ് ഹാമില്‍ട്ടണിന്റെ കിരീടവിജയം. വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടനായി. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ (94), പോള്‍ പൊസിഷനുകള്‍ (97), ഏറ്റവും കൂടുതല്‍ പോഡിയം ഫിനിഷുകള്‍ (163) തുടങ്ങി നിരവധി റെക്കോഡുകളാണ് ഹാമില്‍ട്ടന്റെ പേരിലുള്ളത്.

Related News