Loading ...

Home USA

ഫാള്‍ക്കണ്‍ കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്ക്; സ്വകാര്യ ബഹിരാകാശ വാഹനത്തില്‍ ശാസ്ത്രജ്ഞര്‍ സ്‌പേസ് സ്റ്റേഷനിലേക്ക്

ന്യൂയോര്‍ക്ക്: ചരിത്രം രചിച്ച്‌ സ്പേസ് എക്സ് നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു. സ്വകാര്യ ഉടമസ്ഥതയിലുളള ബഹിരാകാശ വാഹനം ഉപയോഗിച്ച്‌ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്ബൂര്‍ണ ദൗത്യമെന്നനിലയിലാണ് ഇത് ചരിത്രത്തിലിടം നേടിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് 24 മണിക്കൂര്‍ മാറ്റിവച്ചശേഷമാണ് വിജയകരമായി വിക്ഷേപണം നടന്നത്. കെന്നഡി സ്പേസ് സ്റ്റേഷനില്‍ നിന്നാണ് ശാസ്ത്രജ്ഞരെ വഹിക്കുന്ന ക്രൂ വണ്‍ എന്ന പേടകവുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. തുടര്‍ന്ന് എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിന്‍സ്, ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ എന്നിവരെയും ജപ്പാന്‍ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്. ഇതൊരു ചരിത്രമുഹൂര്‍ത്തമെന്നായിരുന്നു നാസ വിശേഷിപ്പിച്ചത്. സ്പേസ് എക്സ് നേരത്തേ രണ്ട് പരീക്ഷണങ്ങള്‍ വിജയകരമായി നിര്‍വഹിച്ചിരുന്നു.

Related News