Loading ...

Home USA

ജനിഫര്‍ രാജ് കുമാര്‍ - ന്യൂയോര്‍ക്ക് അസംബ്ളിയിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ അംഗം

ന്യൂയോര്‍ക്ക്: നവംബര്‍ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് 38 th ലജിസ്ലേറ്റിവ് ഡിസ്ട്രിക്ടില്‍ നിന്നും ന്യൂയോര്‍ക്ക് അസംബ്ളിയിലേക്ക് ജനിഫര്‍ രാജ് കുമാര്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്ക് അസംബ്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ അമേരിക്കനും സൗത്ത് ഏഷ്യന്‍ അമേരിക്കനുമായ വനിത തിരഞ്ഞെടുക്കപ്പെടുന്നത്.ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ ജനിഫര്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ജിയോവാനി എ പെര്‍നയെ പോള്‍ ചെയ്ത വോട്ടുകളില്‍ 65.56 ശതമാനം നേടിയാണ് പരാജയപ്പെടുത്തിയത്. പെര്‍നക്ക് 27.83 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. ലീഗല്‍ അഡ്വക്കേറ്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തന പരിചയമുള്ള ജനിഫര്‍ ആല്‍ബനിയയില്‍ സൗത്ത് ഏഷ്യന്‍ വിഭാഗങ്ങള്‍ക്കുവേണ്ടി ശക്തിയായി വാദിക്കുന്ന വ്യക്തിയാണ് ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് ന്യൂയോര്‍ക്കില്‍ ജനിച്ച മകളാണ് ജനിഫര്‍.സ്റ്റേറ്റ് സെനറ്റിലേക്ക് മല്‍സരിച്ച മലയാളിയായ കെവിന്‍ തോമസ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡെന്നിസ്സിനോട് നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ സ്റ്റേറ്റ് 6th ലജിസ്ളേറ്റിവ് ഡിസ്ട്രിക്ടില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ ത്ഥിയായി മല്‍സരിച്ചു ജയിച്ചിരുന്നു കെവിന്‍ തോമസ്.

Related News