Loading ...

Home USA

സം​ഘ​ര്‍​ഷഭ​രി​ത​മാ​യി അ​മേ​രി​ക്ക; ജ​ന​ക്കൂ​ട്ടം തെ​രു​വി​ലി​റ​ങ്ങി

വാഷിംഗ്ടണ്‍ ഡിസി: അ​മേ​രി​ക്ക​യി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും സം​ഘ​ര്‍​ഷം. പോ​ളിം​ഗ് സ​മ​യ​ത്തി​ന് ശേ​ഷ​മു​ള്ള വോ​ട്ടു​ക​ള്‍ എ​ണ്ണ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി അ​നു​കൂ​ലി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ അ​വ​സാ​ന വോ​ട്ടും എ​ണ്ണ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി.

ഡെ​ട്രോ​യി​റ്റ്, ജോ​ര്‍​ജി​യ, ന​വാ​ദ, പെ​ന്‍​സി​ല്‍​വാ​നി​യ, അ​രി​സോ​ണ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രം​പ് അ​നു​കൂ​ലി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ബോ​സ്റ്റ​ണി​ലും മി​നി​യാ​പൊ​ളി​സി​ലും ഡെ​മോ​ക്രാ​റ്റി​ക് അ​നു​കൂ​ലി​ക​ളും പ്ര​തി​ഷേ​ധി​ച്ചു. ലാ​സ്‌​വേ​ഗ​സി​ല്‍ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.'സ്‌​റ്റോ​പ്പ് ദി ​കൗ​ണ്ട്' എ​ന്ന ബാ​ന​റും ' കൗ​ണ്ട് ദി ​വോ​ട്ട്‌​സ്' എ​ന്ന ബാ​ന​റു​മു​യ​ര്‍​ത്തി​യാ​ണ് ഇ​രു​കൂ​ട്ട​രും തെ​രു​വ് ഭ​രി​ക്കു​ന്ന​ത്. അ​രി​സോ​ണ​യി​ല്‍ ട്രം​പ് അ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് വോ​ട്ട് എ​ണ്ണ​ല്‍ നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Related News