Loading ...

Home USA

പരാജയഭീതിയില്‍ ട്രംപ്; പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നുവെന്ന് ആരോപണം

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ കിഴക്കെ മുറിയില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. വോട്ടെണ്ണല്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.നമ്മള്‍ യു.എസ് സുപ്രീം കോടതിയിലേക്ക് പോകും. എല്ലാ വോട്ടെടുപ്പും നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. പുലര്‍ച്ചെ നാലു മണിക്ക് അവര്‍ കണ്ടെത്തിയ ബാലറ്റുകള്‍ പട്ടികയില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം നമ്മള്‍ ഇതിനകം വിജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.അതേസമയം, അമേരിക്കയില്‍ വോട്ടിങ് അവസാനിച്ചിരുന്നു. നിലവിലെ പ്രസിഡന്‍റ് ട്രംപും അദ്ദേഹത്തിന്‍റെ എതിരാളി ജോ ബൈഡനും തമ്മിലുള്ള വൈറ്റ് ഹൗസിലേക്കുള്ള മല്‍സരം തീരുമാനിക്കാനുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.നിലവില്‍ ഇലക്ടറല്‍ വോട്ടിന്‍റെ കാര്യത്തില്‍ ട്രംപിനേക്കാള്‍ ബൈഡന്‍ മുന്നിലാണ്. വാഷിങ്ടണ്‍, ഒറിഗോണ്‍, കാലിഫോണിയ, ഇല്ലിനോയിസ്, ന്യൂ ഹാംഷെയര്‍, ന്യൂ മെക്സിക്കോ എന്നിവയില്‍ ബൈഡന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ട് ഉള്ളത് കാലിഫോര്‍ണിയയിലാണ്. 55 വോട്ട്. ഇല്ലിനോയിസ് -20 വോട്ട്.

Related News