Loading ...

Home Africa

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു​നേ​രെ പ​ട്ടാ​ളം വെടി​വെ​ച്ചു; നൈ​ജീ​രി​യ​യി​ല്‍ 12 മ​ര​ണം

ലാ​ഗോ​സ്​: നൈ​ജീ​രി​യ​യി​ലെ ലാ​ഗോ​സി​ല്‍ പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കു​നേ​രെ പ​ട്ടാ​ളം ന​ട​ത്തി​യ വെ​ടി​വെ​പ്പി​ല്‍ 12പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​ പേ​ര്‍​ക്ക്​ പ​രി​ക്കു​ണ്ട്. മ​ര​ണം​സം​ബ​ന്ധി​ച്ച്‌​ വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​മു​ണ്ടെ​ന്ന്​ 'ആം​ന​സ്​​റ്റി ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍' വ്യ​ക്ത​മാ​ക്കി.

ലാ​ഗോ​സ്​ ഉ​ള്‍​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി.കു​പ്ര​സി​ദ്ധ​മാ​യി തീ​ര്‍​ന്ന പൊ​ലീ​സിന്റെ  'പ്ര​ത്യേ​ക ക​വ​ര്‍​ച്ച വി​രു​ദ്ധ സ്​​ക്വാ​ഡി'​നെ​തി​രെ ര​ണ്ടാ​ഴ്​​ച​യാ​യി പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്നു​ണ്ട്. à´ˆ ​സ്​​ക്വാ​ഡ്​ സ​ര്‍​ക്കാ​ര്‍ ഒ​ക്​​ടോ​ബ​ര്‍ 11ന് ​​പി​രി​ച്ചു​വി​​ട്ടെ​ങ്കി​ലും പൊ​ലീ​സി​ലും പ​ട്ടാ​ള​ത്തി​ലും കൂ​ടു​ത​ല്‍ പ​രി​ഷ്​​കാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​യി​രു​ന്നു.
ജ​നം ശാ​ന്ത​രാ​ക​ണ​മെ​ന്ന്​ പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ്​ ബു​ഹാ​രി അ​ഭ്യ​ര്‍​ഥി​ച്ചു. പ​ട്ടാ​ളം ജ​ന​ങ്ങ​ളെ നേ​ര്‍​ക്കു​നേ​ര്‍ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ള്‍ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യോ​ട്​ പ​റ​ഞ്ഞു.

Related News