Loading ...

Home Africa

കോംഗോ ജയിലില്‍ സായുധ സംഘത്തിന്റെ ആക്രമണം; 1300 തടവുകാരെ മോചിപ്പിച്ചു

കിന്‍ഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ (ഡി.ആര്‍.സി) ജയിലില്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 1300 തടവുകാരെ മോചിപ്പിച്ചു. കിഴക്കന്‍ ഡി.ആര്‍.സിയിലെ ബെനിയിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് തടവുകാര്‍ കൊല്ലപ്പെട്ടു.

കാങ്ബായ് സെന്‍ട്രല്‍ ജയിലിലും ഇവിടെ സുരക്ഷ ഉറപ്പാക്കുന്ന സൈനിക ക്യാമ്ബിലും ഒരേ സമയമായിരുന്നു ആക്രമണം. സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ 100 പേര്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് മേയര്‍ മൊഡെസ്റ്റെ ബക്വാനമഹ പറഞ്ഞു. രക്ഷപ്പെട്ട 20 തടവുകാര്‍ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തില്ലെന്നും എന്നാല്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എ.ഡി.എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.1990 മുതല്‍ കിഴക്കന്‍ ഡി.ആര്‍.സിയില്‍ സജീവമായ സായുധ സംഘമാണ് എ.ഡി.എഫ്. 2019 മുതല്‍ ഇതുവരെ ആയിരത്തിലധികം സിവിലിയന്മാരെ ഈ സംഘം കൊലപ്പെടുത്തിയെന്നാണ് കണക്ക്.

Related News