Loading ...

Home sports

മഞ്ഞപ്പടയൊരുക്കം': ഗോവയില്‍ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്‌എല്‍ ഏഴാം സീസണിനായി പടയൊരുക്കം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച്‌ ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിലാണ് മഞ്ഞപ്പട ഗോവയില്‍ (ഒക്ടോബര്‍ 8ന്) പ്രീ-സീസണ്‍ പരിശീലനത്തിന് തുടക്കമിട്ടത്. ഇതോടൊപ്പം പ്രീ-സീസണ്‍ സ്കോഡിനേയും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.

ലീഗിന്റെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം കുറച്ച്‌ ദിവസത്തേക്ക് മാപുസയിലെ ഡ്യുലര്‍ സ്റ്റേഡിയത്തിലാകും പരിശീലനത്തിനിറങ്ങുക. തുടര്‍ന്ന് ഈ സീസണിലെ ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലന വേദിയായ പെഡെം സ്പോര്‍ട്സ് കോംപ്ലക്സിലെ മൈതാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് മാറും.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ സ്കോഡ്:

ഗോള്‍ കീപ്പേഴ്സ്

1. ആല്‍ബിനോ ഗോമസ്
2. പ്രഭ്സുഖാന്‍ സിംഗ് ഗില്‍
3. ബിലാല്‍ ഹുസൈന്‍ ഖാന്‍
4. മുഹീത് ഷബീര്‍

പ്രതിരോധം (ഡിഫന്‍ഡേഴ്സ്)

1. ദെനെചന്ദ്ര മെയ്തേ
2. ജെസ്സല്‍ കാര്‍ണെയ്റോ
3. നിഷു കുമാര്‍
4. ലാല്‍റുവതാരാ
5. അബ്ദുള്‍ ഹക്കു
6 സന്ദീപ് സിംഗ്
7. കെന്‍സ്റ്റാര്‍ ഖര്‍ഷോങ്

മധ്യനിര (മിഡ്ഫീല്‍ഡേഴ്‌സ്)

1. സഹല്‍ അബ്ദുള്‍ സമദ്
2. ജീക്സണ്‍ സിംഗ്
3. രോഹിത് കുമാര്‍
4. അര്‍ജുന്‍ ജയരാജ്‌
5. ലാല്‍തതങ്ക ഖാല്‍റിംഗ്
6. ആയുഷ് അധികാരി
7. ഗോട്ടിമായും മുക്താസന
8. ഗിവ്സന്‍ സിംഗ് മൊയ്റാങ്തേം
9. രാഹുല്‍ കെ പി
10. സെയ്ത്യസെന്‍ സിംഗ് പ്രശാന്ത് കെ
11. റീഥ്വിക് ദാസ്
12. നോന്‍ഗ്ഡംബ നഒറേം
13. സെര്‍ജിയോ സിഡോഞ്ജ
14. ഫകുണ്ടോ പേരെയ്‌ര
15. വിസന്റെ ഗോമസ്
16. പ്രശാന്ത് കെ

ആക്രമണനിര (ഫോര്‍വേഡ്)

1. ഷെയ്ബോര്‍ലാംഗ് ഖാര്‍പ്പന്‍
2. നഒരേം മഹേഷ്‌ സിംഗ്
3. ഗാരി ഹൂപ്പര്‍

മേല്‍പ്പറഞ്ഞവര്‍ക്ക് പുറമേ, ശേഷിക്കുന്ന വിദേശ താരങ്ങളും വരുന്ന ആഴ്ചകളില്‍ ഗോവയില്‍ ടീമിനൊപ്പം ചേരും. പുതുതായി പ്രഖ്യാപിച്ച സ്ക്വാഡില്‍ റിസര്‍വ് ടീമില്‍ നിന്നുള്ള 7 യുവകളിക്കാരും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ അവര്‍ക്ക് ഐ‌എസ്‌എല്‍ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് അന്തിമ സ്ക്വാഡിന്റെ ഭാഗമാകുന്നതിനായി കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കും.

വിദേശ താരങ്ങളുടെയും സമ്ബൂര്‍ണ്ണ കോച്ചിംഗ് സ്റ്റാഫിന്റെയും വരവോടെ പുതിയ സ്ക്വാഡിന്റെ പൂര്‍ണ്ണ പരിശീലനം ആരംഭിക്കും.

Related News