Loading ...

Home USA

"ബോണ്‍ എലൈവ് ' ; ട്രംപ് ഒപ്പു വച്ചു

വാഷിംഗ്ടണ്‍ ഡിസി: അമ്മയുടെ ഉദരത്തിലെ ഗര്‍ഭസ്ഥ ശിശുവിന്‍റെ അവസ്ഥ എങ്ങനെയായിരുന്നാലും കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നു വീഴുന്നതിനുള്ള സര്‍വ അവകാശവും നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ "ബോണ്‍ എലൈവ് ' ട്രംപ് ഒപ്പുവച്ചു. എക്സിക്യൂട്ടീവ് ഉത്തരവിന്‍റെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല. ബോണ്‍ എലൈവ് ഇന്‍ഫന്‍റ് പ്രൊട്ടക്ഷന്‍ ആക്‌ട് കോണ്‍ഗ്രസില്‍ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും നിയമമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭൂമിയില്‍ ജനിക്കുന്ന കുട്ടികളുടെ മുഴുവന്‍ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഗര്‍ഭച്ഛിദ്രം അതിജീവിച്ചു ജനിക്കുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ കെയര്‍ ലഭിക്കുന്നതിനും അവകാശമുണ്ടായിരിക്കുമെന്ന്
വെര്‍ച്വലായി സംഘടിപ്പിച്ച നാഷണല്‍ കാത്തലിക് പ്രെയര്‍ ബ്രയ്ക്ക് ഫാസ്റ്റില്‍ പ്രസിഡന്‍റ് ട്രംപ് വെളിപ്പെടുത്തി. ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുക എന്നതു ധാര്‍മിക ചുമതലയാണ്. ഭരണകൂടം ഇതിനാവശ്യമായ ഫെഡറല്‍ ഫണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ‌ട്രംപ് ഉറപ്പു നല്‍കി. അതേസമയം പ്രസിഡന്‍റ് ഒരിക്കല്‍ കൂടി ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ ഉറപ്പു നല്‍കിയതില്‍ പ്രൊ ലൈഫ് മാര്‍ച്ച്‌ ഫോര്‍ ലൈഫ് പ്രസിഡന്‍റ് ജീന്‍ മാന്‍സിനി നന്ദി അറിയിച്ചു.

Related News