Loading ...

Home sports

ഐ​എ​സ്‌എ​ലി​നും കോ​വി​ഡ് ഭീ​ഷ​ണി; ആ​റ് താ​ര​ങ്ങ​ള്‍ പോസിറ്റീവ്

പ​നാ​ജി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്‌എ​ല്‍) ഫു​ട്ബോ​ളി​ന് ആ​ര​വം ഉ​യ​രാ​നി​രി​ക്കേ കോ​വി​ഡ് ഭീ​ഷ​ണി. ഗോ​വ​യി​ല്‍ ടീ​മു​ക​ള്‍ ബ​യോ സെ​ക്യൂ​ര്‍ ബ​ബി​ളി​ല്‍ ക​ട​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ആ​റ് താ​ര​ങ്ങ​ള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

നി​ല​വി​ലെ ചാ​ന്പ്യന്മാരാ​യ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍, എ​ഫ്സി ഗോ​വ, ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി എ​ന്നീ ടീ​മു​ക​ളു​ടെ ക​ളി​ക്കാ​ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ര​ണ്ട് ക​ളി​ക്കാ​ര്‍ കോ​വി​ഡ് അ​തി​ജീ​വി​ച്ചെ​ന്നും ബാ​ക്കി നാ​ലു​പേ​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും ക്ല​ബ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, ബം​ഗ​ളൂ​രു എ​ഫ്സി ടീ​മു​ക​ളി​ല്‍ ന​ട​ന്ന ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ള്‍ പ്രീ ​സീ​സ​ണി​നാ​യി ഗോ​വ​യി​ലേ​ക്ക് ബ​സി​ല്‍ ആ​ണ് യാ​ത്ര ചെ​യ്യു​ക. മ​റ്റ് ടീ​മു​ക​ള്‍ വി​മാ​ന​ത്തി​ലാ​യി​രി​ക്കും ഗോ​വ​യി​ലെ​ത്തു​ക.

ബ​സി​ലും വി​മാ​ന​ത്തി​ലും എ​ത്തു​ന്ന ടീ​മു​ക​ള്‍​ക്ക് വ്യ​ത്യ​സ്ത ഐ​സൊ​ലേ​ഷ​ന്‍ നി​ബ​ന്ധ​ന​യാ​ണ്. ജം​ഷ​ഡ്പു​ര്‍ എ​ഫ്സി, ചെ​ന്നൈ​യി​ന്‍ എ​ഫ്സി, ഒ​ഡീ​ഷ എ​ഫ്സി, മും​ബൈ സി​റ്റി, നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ന്നീ ടീ​മു​ക​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Related News