Loading ...

Home sports

ലോക്ക്ഡൗണില്‍ പഠിച്ചതും പരിശീലിച്ചതും വെറുതേയായില്ല ; ചെന്നൈയെ വീഴ്ത്തിയ സഞ്ജുവിന്റെ പ്രതികരണം

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പഠിച്ചതും പരിശീലിച്ചതുമൊന്നും വെറുതേയായില്ലെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ചൊവ്വാഴ്ച ചാംപ്യന്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അടിച്ചു പറത്തി ഉജ്വല ബാറ്റിംഗ് പുറത്തെടുത്തതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. കോവിഡ് കാലത്ത് ഐപിഎല്‍ ആവശ്യപ്പെടുന്നത് പോലെയുള്ള കൂറ്റനടികള്‍ക്കായി ശരീരവും ഷോട്ടുകളും പരുവപ്പെടുത്താനുള്ള പരിശീലനത്തിലായിരുന്നു താനെന്നും അത് ആദ്യ മത്സരത്തില്‍ ഫലം കണ്ടതായും താരം വ്യക്തമാക്കി. ചെന്നൈയ്‌ക്കെതിരേ ഇന്നലെ 32 പന്തുകളില്‍ 74 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ആരാധകര്‍ക്ക് ആവേളം ആവേശം നല്‍കിയ സഞ്ജു ഒമ്ബത് സിക്‌സറുകളും ഒുര ഫോറുമാണ് പറത്തിയത്. മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം രാജസ്ഥാന് നിര്‍ണ്ണായകമായി മാറുകയും ചെയ്തു. ''ഇക്കാലത്തെ കളി അഭിലഷിക്കുന്നതിന് അനുസൃതമായി രീതിയില്‍ അടിക്കാനാണ് ആലോചിച്ചിരുന്നത്. അഞ്ചുമാസമായി ഇതിനായുള്ള പരിശ്രമത്തിലായിരുന്നു. അക്കാര്യത്തില്‍ മെച്ചപ്പെട്ടെന്നാണ് കരുതുന്നത്. കൂറ്റനടികള്‍ കളി ഏറെ ആവശ്യപ്പെടുന്നതിനാല്‍ ആ പരുവത്തിലുള്ള കായികക്ഷമതയ്ക്കും കരുത്തിനുമായി കഠിനാദ്ധ്വാനം ചെയ്തു. ആഹാരവും പരിശീലനവും പരുവപ്പെടുത്തി.'' താരം പറഞ്ഞു. എല്ല പന്തിലും വലിച്ചടിക്കാന്‍ പദ്ധതിയിട്ടായിരുന്നു സഞ്ജു ക്രീസില്‍ എത്തിയതെന്നും പറഞ്ഞു. കളിയില്‍ ബാറ്റിംഗിന് പുറമേ കീപ്പിംഗിലും താരം മികവ് തെളിയിച്ചു. കളിയില്‍ റോബിന്‍ ഉത്തപ്പയും ജോസ് ബടഌും അടക്കമുള്ളവര്‍ ഉണ്ടായിട്ടും കീപ്പിംഗ് ഗഌസ് ഇന്നലെ അണിഞ്ഞതും സഞ്ജുവായിരുന്നു. വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു നാലു പേരെ പുറത്താക്കുന്നതിലാണ് നിര്‍ണ്ണായക പങ്കു വഹിച്ചത്. രണ്ടു ക്യാച്ചും രണ്ടു സ്റ്റംപിംഗും നടത്തി. ക്യാപ്റ്റനും കോച്ചും പറയുന്ന ഏത് കാര്യവും ചെയ്യാന്‍ താന്‍ ഒരുക്കമാണെന്നാണ് സഞ്ജു പറയുന്നത്. ആരാധകരുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ത്താനായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

Related News