Loading ...

Home Africa

ബലാത്സംഗികള്‍ക്ക് ശിക്ഷ 'ലിംഗഛേദം'; നിയമം പാസ്സാക്കി നൈജീരിയ

കടുന : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയുവാനായി കടുത്ത നിയമങ്ങളുമായി നൈജീരിയ. സ്ത്രീകളെ പീഡിപ്പിച്ചാല്‍ ലിംഗഛേദവും കുട്ടികളെയാണ് പീഡിപ്പിക്കുന്നതെങ്കില്‍ വധശിക്ഷയും നല്‍കുവാനാണ്‌ നിയമത്തില്‍ പറയുന്നത്. നൈജീരിയയിലെ ഒരു സംസ്ഥാനമാണ് ചരിത്ര നിയമം പാസ്സാക്കിയിരിക്കുന്നത്. ഈ ആഴ്ച പാസ്സാക്കിയ നിയമം ബലാത്സംഗം സംശയാതീതമായി തെളിയിക്കപ്പെടുന്ന കേസുകളില്‍ നടപ്പാക്കും.ബലാത്സംഗ വീരന്മാരുടെ ലിംഗവും വൃഷണവും ഛേദിച്ചു കളയാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. 14 വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. ബലാത്സംഗകേസില്‍ പ്രതി സ്ത്രീയാണെങ്കില്‍ അവരുടെ ഫാലോപ്പിയന്‍ നാളികള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും.നരാധമന്മാരില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കടുത്ത നിയമങ്ങള്‍ നിര്‍മിക്കാതെ തരമില്ലെന്ന് കടുന ഗവര്‍ണര്‍, നാസിര്‍ അഹമ്മദ് എല്‍-രുഫായിപറഞ്ഞു.നൈജീരിയയില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 800 ബലാത്സംഗങ്ങളായിരുന്നു. ബലാത്സംഗത്തിന് വധശിക്ഷ നല്‍കിയാല്‍ അതിനു മുതിരുന്നവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. അതേസമയം ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കുന്നത് ഇരയുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന വിമര്‍ശനവും ശക്തമാണ്.

Related News