Loading ...

Home sports

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ 24 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അമ്ബത് ഓവറില്‍ 9 വിക്കറ്റ് നഷ്ട്ടത്തില്‍ 231 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഇന്നിങ്ങ്‌സ് 207 റണ്‍സില്‍ അവസാനിച്ചു.ഇംഗ്ലണ്ട് ബൗളര്‍മാരുടെ മുന്നില്‍ ഓസ്‌ട്രേലിയ തകര്‍ന്നടിയുകയായിരുന്നു. 143 /2 എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയ പിന്നീട് തകര്‍ന്നടിയുകയായിരുന്നു. രണ്ടിന് 143 റണ്‍സെന്ന നിലയില്‍ നിന്നും ഓസ്‌ട്രേലിയ 48.4 ഓവറില്‍ 207ന് ഓള്‍ ഔട്ടായി. ആര്‍ച്ചറും വോക്സും സാമും ചേര്‍ന്ന് ഓസ്‌ട്രേലിയയെ എറിഞ്ഞിടുകയായിരുന്നു. മൂന്ന് പേരും മൂന്ന് വിക്കറ്റ് വീതം നേടി. . മാര്‍നസ് ലബ്യുഷെയ്ന്‍ (48), അലെക്സ് ക്യാരി (36) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. മോര്‍ഗന്‍ (42), ജോ റൂട്ട് (39), ടോം കറെന്‍ (37), ആദില്‍ റഷീദ് (35*), ജാസണ്‍ റോയ് (21) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇംഗ്ലണ്ട് 231 റണ്‍സ് നേടിയത്. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്.

Related News