Loading ...

Home sports

യു.എസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തി ബ്രൂണോ -പാവിച് സഖ്യം

യു.എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ കിരീടം ഉയര്‍ത്തി ബ്രസീലിയന്‍ ക്രൊയേഷ്യന്‍ സഖ്യമായ ബ്രൂണോ സൊരസ്, മറ്റെ പാവിച് സഖ്യം. ഫൈനലില്‍ എട്ടാം സീഡ് ആയ നെതാര്‍ലാന്റിന്റെ വെസ്ലി കൂഹ്ലോഫ്‌, ക്രൊയേഷ്യയുടെ നിക്കോള മെകിറ്റിച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സീഡ് ചെയ്യാതെ ടൂര്‍ണമെന്റില്‍ എത്തിയ ബ്രൂണോ സൊരസ്, മറ്റെ പാവിച് സഖ്യം മറികടന്നത്. 7-5, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു അവര്‍ ജയം കണ്ടത്. ആദ്യ സെറ്റില്‍ എതിരാളികളുടെ അവസാന സര്‍വീസ് ഭേദിച്ച അവര്‍ രണ്ടാം സെറ്റിലും സര്‍വീസ് ബ്രൈക്ക് കണ്ടത്തി മത്സരം സ്വന്തം പേരില്‍ കുറിച്ചു. എതിരാളികളെക്കാള്‍ മികച്ച ആദ്യ സര്‍വീസുകളും രണ്ടാം സര്‍വീസുകളും ആണ് ബ്രസീല്‍, ക്രൊയേഷ്യന്‍ സഖ്യത്തെ ജയത്തില്‍ എത്തിച്ചത്. മുമ്ബ് ഡബിള്‍സില്‍ കിരീടം ഉയര്‍ത്തിയ താരമായ ബ്രസീലിയന്‍ താരം ബ്രൂണോ സൊരസിന് ഇത് മറ്റൊരു കിരീടനേട്ടം ആയി.

Related News