Loading ...

Home USA

വോട്ട് ബൈ മെയില്‍ ബാലറ്റ്; അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഉടന്‍ അവസാനിക്കും

ടെക്സസ്: നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മെയില്‍ ഇന്‍ ബാലറ്റ് ആവശ്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഉടന്‍ അവസാനിക്കാനിരിക്കെ ടെക്സസില്‍ മെയില്‍ വഴി നേരത്തെ വോട്ടുചെയ്യാന്‍ യോഗ്യത നേടുന്നതിന് താഴെപറയുന്ന വിഭാഗങ്ങളിലൊന്നിലെങ്കിലും നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം.

65 വയസോ അതിനു മുകളിലോ ആയവര്‍
ഡിസ്‌ഏബിള്‍ ആയവര്‍ (വൈകല്യം ഉള്ളവര്‍)
തെരഞ്ഞെടുപ്പ് ദിവസവും ഏര്‍ളി വോട്ടിംഗ് സമയത്തും വ്യക്തിപരമായി ഹാജരായി വോട്ടിംഗ് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ കൗണ്ടിക്കു പുറത്തായിരിക്കുന്ന ആള്‍
ജയിലില്‍ ആയിരിക്കുന്ന ആള്‍ എന്നിവര്‍ക്കാണ് അര്‍ഹത. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ ബാലറ്റ് പേപ്പറിനായി അപേക്ഷ മെയില്‍ വഴി സമര്‍പ്പിക്കണം. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ആപ്ലിക്കേഷന്‍ പ്രിന്‍റുചെയ്യാം, https://webservices.sos.state.tx.us/forms/5-15f.pdf

അല്ലെങ്കില്‍ ബാലറ്റ് പേപ്പര്‍ നിങ്ങള്‍ക്ക് മെയില്‍ ചെയ്ത് തരാന്‍ അഭ്യര്‍ഥിക്കാം. https://webservices.sos.state.tx.us/vrrequest/bbm.asp.

നിങ്ങള്‍ ആപ്ലിക്കേഷന്‍ പ്രിന്‍റ് ചെയ്യുകയാണെങ്കില്‍, അത് പൂരിപ്പിച്ച ശേഷം കവറിലാക്കി സ്റ്റാമ്ബ് ഒട്ടിച്ചു പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് അയച്ചുകൊടുക്കുക. നിങ്ങള്‍ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് അവര്‍ മെയില്‍ ചെയ്യും. പൂരിപ്പിച്ച ആപ്ലിക്കേഷന്‍ അവര്‍ അയച്ചുതന്ന കവറില്‍ സ്റ്റാമ്ബ് ഒട്ടിച്ചു പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് അയച്ചുകൊടുക്കുക.

നിങ്ങളുടെ പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് പൂരിപ്പിച്ച അപേക്ഷ ഫാക്സ് ചെയ്യുകയോ അല്ലെങ്കില്‍ പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് ഇമെയില്‍ ചെയ്യുകയോ ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍.

ടെക്സസ് കൗണ്ടി ഓഫീസുകളുടെയും അവയുടെ വിലാസങ്ങളും ഇമെയില്‍ വിലാസങ്ങളും ഫാക്സ് നമ്ബറുകളും താഴെ പറയുന്ന ലിങ്കിലുള്ള ലിസ്റ്റില്‍ നിന്നും കണ്ടെത്താന്‍ കഴിയും.

https://www.sos.state.tx.us/elections/voter/county.shtml

ഒരു ആപ്ലിക്കേഷന്‍ ഫാക്സ് ചെയ്യുകയോ ഇമെയില്‍ ചെയ്യുകയോ ചെയ്യുകയാണെങ്കില്‍, ആപ്ലിക്കേഷന്‍റെ ഒറിജിനല്‍, ഹാര്‍ഡ് കോപ്പി നാലു ദിവസത്തിനുള്ളില്‍ അയച്ചും കൊടുക്കണം.

മെയില്‍ വഴി ബാലറ്റ് സ്വീകരിക്കുന്നതിനുള്ള അവസാന ദിവസം ഒക്ടോബര്‍ 23 (വെള്ളി) ആണ്.

വോട്ടു ചെയ്യാനുള്ള നിങ്ങളുടെ ബാലറ്റ് ലഭിക്കുമ്ബോള്‍, അതില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വോട്ടു രേഖപ്പെടുത്തി അത് മടക്കി അയക്കുക.

വോട്ടു രേഖപെടുത്തിയ ബാലറ്റുകള്‍ നവംബര്‍ 3 നു (ചൊവ്വ) വൈകുന്നേരം 7 നു മുന്പ് പോസ്റ്റ്മാര്‍ക്ക് ചെയ്ത് അയച്ചിരിക്കണം. നവംബര്‍ 4 നു (ബുധന്‍) വൈകുന്നേരം 5 നുള്ളില്‍ ബാലറ്റുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ വോട്ടു രേഖപ്പെടുത്തിയതായി കണക്കാക്കുകയുള്ളൂ.

Related News