Loading ...

Home sports

ഉക്രൈന്‍ താരത്തെ മറികടന്നു ഒസാക്ക, പെട്ര മാര്‍ടിച്ചും നാലാം റൗണ്ടില്‍

യു.എസ് ഓപ്പണില്‍ സീഡ് ചെയ്യാത്ത ഉക്രൈന്‍ താരം മാര്‍ത്ത കോസ്റ്റിയുക്കിന്റെ വെല്ലുവിളി അതിജീവിച്ച്‌ നാലാം റൗണ്ടിലേക്ക് മുന്നേറി നാലാം സീഡ് നയോമി ഒസാക്ക. തുടക്കത്തില്‍ താളം കണ്ടാത്താന്‍ വിഷമിച്ച ഉക്രൈന്‍ താരത്തിന് മേല്‍ ജപ്പാന്‍ താരം എളുപ്പം ആധിപത്യം നേടി. എതിരാളിയുടെ സര്‍വീസ് എളുപ്പം ബ്രൈക്ക് ചെയ്ത ഒസാക്ക സെറ്റ് 6 - 3 നു നേടി. എന്നാല്‍ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയ ഉക്രൈന്‍ താരം സെറ്റ് കയ്യിലാക്കി മത്സരത്തില്‍ ഒപ്പമെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ തന്റെ മികവ് തിരിച്ചു പിടിച്ച ഒസാക്ക ഒന്നിലധികം തവണ എതിരാളിയുടെ സര്‍വീസ് ഭേദിച്ചു. 6-2 നു സെറ്റ് നേടിയ ഒസാക്ക മത്സരം സ്വന്തം പേരില്‍ കുറിച്ച്‌ നാലാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത റഷ്യന്‍ താരം ഗ്രച്ചേവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് എട്ടാം സീഡ് പെട്ര മാര്‍ടിച്ച്‌ തകര്‍ത്തത്. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ക്രൊയേഷ്യന്‍ താരം 6 - 3, 6 - 3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. സ്പാനിഷ് താരം സാറയെ 6-3, 7-5 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്ന പതിനാറാം സീഡ് ബെല്‍ജിയം താരം എല്‍സി മെര്‍ട്ടന്‍സും നാലാം റൗണ്ടിലേക്ക് മുന്നേറി. ഇരുപത്തി ഒന്നാം സീഡ് റഷ്യയുടെ അലക്സന്‍ഡ്രോവ, ഇരുപത്തി മൂന്നാം സീഡ് യൂലിയ എന്നിവരും നാലാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

Related News