Loading ...

Home sports

റെയ്‌ന ഐ.പി.എല്ലില്‍ നിന്നും പിന്മാറി

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരങ്ങളില്‍ ഒരാള്‍ക്കും ചില സ്റ്റാഫുകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ടീമിന് മറ്റൊരു വലിയ പ്രഹരം കൂടി. ടീമിന്റെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്ന ടൂര്‍ണമെന്റില്‍ നിന്നു പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌നയുടെ പിന്മാറ്റം. സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഐ.പി.എല്ലില്‍ നിന്ന് റെയ്നയുടെ പിന്മാറിയത് അറിയിച്ചിരിക്കുന്നത്. 'സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള ഇന്ത്യയിലേക്കു മടങ്ങിയിരിക്കുകയാണ്. ഐ.പി.എല്ലിലെ ഈ സീസണില്‍ ഇനി അദ്ദേഹം കളിക്കില്ല. ഈ സമയത്ത് റെയ്നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പിന്തുണ അറിയിക്കുന്നും.' ടീം സിഇഒ കാശി വിശ്വനാഥന്‍ ട്വീറ്റ് ചെയ്തു. നേരത്തെ പേസ് ബൗളര്‍ ദീപക് ചാഹറിനും ചില ടീം സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതും റെയ്‌നയുടെ പിന്മാറ്റവും ടീമിന്റെ പ്ലാനുകള്‍ തകിടംമറിച്ചിരിക്കുകയാണ്. സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ ക്വാറന്റൈന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം കൂടുതലായി ക്വാറന്റൈനില്‍ കഴിയണം. തുടര്‍ച്ചയായ പരിശോധനകളില്‍ ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇവര്‍ക്ക് വീണ്ടും ബയോ സെക്യുര്‍ ബബ്ളിന്റെ ഭാഗമാകാനാകൂ.സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.



Related News