Loading ...

Home USA

അമേരിക്കയില്‍ നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്; നാല് മരണം

ടെക്‌സാസ്:  അപകടകരമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയ ലോറ ചുഴലിക്കാറ്റ് ലൂസിയാനയില്‍ ആഞ്ഞടിച്ചു. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 40 മൈലോളം ദൂരം കടല്‍ത്തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറിയെന്നാണ് റിപ്പോര്‍ട്ട്. ടെക്സാസിലും മിസിസിപ്പി നദിയിലും തിരമാലകള്‍ 20 അടിയോളം ഉയര്‍ന്നു പൊങ്ങി. മണിക്കൂറില്‍ 150മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ലൂസിയാന തീരത്തും കാറ്റ് നാശം വിതച്ചു. വലിയ ദുരന്തത്തിന് സാദ്ധ്യതയുണ്ടെന്നെ മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ രംഗത്തിറക്കി. കാറ്റഗറി നാല് തീവ്രതയാണ് കാറ്റിനുള്ളത്. ലോറയുടെ വഴിത്താരയില്‍പ്പെട്ട 6,20,000ത്തോളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. അമേരിക്കയിലെ ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രമാണ് നിരീക്ഷണം നടത്തുന്നത്. മെക്സിക്കോ വഴി കടന്നുവരുന്ന ചുഴലിക്കാറ്റ് അതിശക്തയും വിനാശകാരിയുമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഗള്‍ഫ് മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. മണിക്കൂറില്‍ 115 മീറ്റര്‍ വേഗതയില്‍ കടന്നുവരുന്ന ലോറ പോകുന്ന വഴിയില്‍ ഭൂചലനം ഉള്‍പ്പെടെയുള്ള കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും ടെക്‌സാസിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

Related News