Loading ...

Home Africa

സുഡാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 17 മരണം;പണം കവരാന്‍ തിക്കിത്തിരക്കി ജനക്കൂട്ടം

ജൂബ: ദക്ഷിണ സുഡാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ വിമാനജീവനക്കാരാണ് .പണവും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധനങ്ങള്‍ കൊണ്ടുപോയിരുന്ന സൗത്ത് വെസ്റ്റ് ഏവിയേഷന്‍ വിമാനമാണ് തകര്‍ന്നത്. എന്നാല്‍ വിമാനം തകര്‍ന്നു വീണ് തീപടര്‍ന്നുപിടിക്കുന്ന സമയത്തും സ്ഥലത്തെത്തിയ പലരും പണവും മറ്റും മോഷ്ടിക്കാനായി തിക്കി തിരക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിലെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു ചെനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ ജൂബയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Related News