Loading ...

Home sports

ലെപ്‌സെഗിനെ മടക്കി യുവേഫാ ഫൈനലില്‍

പോര്‍ട്ടോ: ഒടുവില്‍ മുടക്കിയ പണത്തിന് ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ഫലം കണ്ടു. യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ജര്‍മ്മന്‍ ക്ലബ്ബ് ലെപ്‌സീഗിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പാരീസ് സെയ്ന്റ് ജര്‍മെയ്ന്‍ ഫൈനലില്‍ കടന്നത്. മാര്‍ക്വീനോസ്, എയ്ഞ്ചല്‍ ഡി മരിയ, യുവാന്‍ ബെന്നറ്റ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇതാദ്യമായിട്ടാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗില്‍ ഫൈനലില്‍ കടക്കുന്നത്. മറ്റൊരു ജര്‍മ്മന്‍ - ഫ്രഞ്ച് ക്ലബ്ബുകളുടെ പോരാട്ടത്തിലെ വിജയികളെ പിഎസ്ജി ഫൈനലില്‍ നേരിടും. ആദ്യ പകുതിയില്‍ തന്നെ മാര്‍ക്വീനോസും ഡി മരിയയും സ്‌കോര്‍ ചെയ്തതോടെ വിജയം ഉറപ്പിച്ച പിഎസ്ജി ബെര്‍നെറ്റിലൂടെ അവസാന ആണിയും അടിച്ചപ്പോള്‍ അട്ടിമറി വീരന്മാരായ ജര്‍മ്മന്‍ ക്ലബ്ബ് ലെപ്‌സീഗിന്റെ പ്രതീക്ഷ പാളി. ബയേണ്‍ മ്യൂണിക് - ഒളിമ്ബിക് ലിയോണ്‍ മത്സര വിജയിയാണ് ഫൈനലില്‍ എതിരാളിയാകുക. രണ്ടാം സെമിയില്‍ ലിയോണ്‍ ജയിച്ചാല്‍ ചാംപ്യന്‍സ് ലീഗ് ഇതാദ്യമായി ഫ്രാന്‍സിലേക്ക് പോകുമെന്ന് ഉറപ്പാകും. ഖത്തറിലെ വന്‍ വ്യവസായികള്‍ ഏറ്റെടുത്ത ശേഷം ക്ലബ്ബിനായി ഒഴുക്കിയ പണത്തിന്റെ മൂല്യം ഇതാദ്യമാണ് പിഎസ്ജിയ്ക്ക് മുതലായത്. 2011 മുതല്‍ വന്‍തുക മുടക്കി ലോകോത്തര താരങ്ങളെ വലയിലാക്കി ആഭ്യന്തര ലീഗില്‍ വലിയ വിജയങ്ങള്‍ നെയ്‌തെങ്കിലും യൂറോപ്പില്‍ മികവ് നേടാന്‍ പിഎസ്ജിയ്ക്ക് ആയിരുന്നില്ല. ഇത്തവണ കപ്പുയര്‍ത്തിയാല്‍ ക്ലബ്ബിന് ഉണ്ടാകുന്ന വലിയ നേട്ടങ്ങളില്‍ ഒന്നായി ഇത് മാറും. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ആദ്യ 16 ല്‍ തന്നെ പുറത്തായ ക്‌ളബ്ബ് അതിന് മുമ്ബ് തുടര്‍ച്ചയായി നാലു തവണ ക്വാര്‍ട്ടറിലും പുറത്തായിരുന്നു. 1997 ല്‍ കപ്പ് വിന്നേഴ്‌സ് കപ്പ് നേടിയ ശേഷം ഫ്രഞ്ച് ക്ലബ്ബ് ഉണ്ടാക്കുന്ന വലിയ നേട്ടമാണ് ഈ ഫൈനല്‍. നെയ്മറിന്റെയും ഡി മരിയയുടെയും മികവായിരുന്നു കളിയില്‍ എടുത്തു നിന്നത്. ഡി മരിയയുടെ ഗോളിന് വഴി വെച്ച നെയ്മര്‍ ടീമിനായി ഇത്തവണ ഉജ്വല പ്രകടനമാണ് നടത്തിയത്. 19 കളി പിഎസ്ജിയ്ക്കായി കളിച്ച നെയ്മര്‍ 23 ഗോളുകളില്‍ പങ്കാളിയായി. 14 ഗോളുകള്‍ താരം നേടിയപ്പോള്‍ ഒമ്ബതെണ്ണത്തിന് അസിസ്റ്റ് ചെയ്തു.

Related News