Loading ...

Home USA

ചന്ദ്രനിലെയും ചൊവ്വയിലെയും ജലം ശേഖരിക്കാന്‍ വിദ്യാര്‍ത്ഥികളെ ക്ഷണിച്ച്‌ നാസ

ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാന്‍ സര്‍വകലാശാല തലത്തിലുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ക്ഷണിച്ച്‌ നാസ. 2021 മൂണ്‍ ടു മാര്‍സ് ഐസ്, പ്രോസ്‌പെക്റ്റിംഗ് ചലഞ്ച് എന്നാണ് പദ്ധതിയുടെ പേര്. ബഹിരാകാശ ദൗത്യങ്ങളില്‍ കുടിക്കാനും ചെടികള്‍ വളര്‍ത്താനും തുടങ്ങി റോക്കറ്റ് പ്രൊപ്പല്ലന്റ് ഉണ്ടാക്കുന്നതിന് വരെ വെള്ളം ആവശ്യമാണ്.

എന്നാല്‍ ബഹിരാകാശ പദ്ധതികള്‍ക്ക് ഭൂമിയില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് ചെലവേറിയതാണ്. ബഹിരാകാശത്ത് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ ജല സമ്ബത്തുമുണ്ട്. വാട്ടര്‍ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഇത് കണ്ടെത്തിയതായും പ്രസ്താവനയില്‍ നാസ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കുന്നതിനാണ് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നത്. ചന്ദ്രനിലും ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും മനുഷ്യന്‍ നടത്തുന്ന പര്യവേഷണത്തില്‍ സുപ്രധാന ചുവടുവെയ്പ്പായിരിക്കും പുതിയ പദ്ധതി.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍, 2020 നവംബര്‍ 24 നുള്ളില്‍ വിശദമായ പ്ലാനുകള്‍ തയ്യാറാക്കി അയക്കാം.പത്ത് ടീമുകളേയാണ് തിരഞ്ഞെടുക്കുക. ടീമിലെ ഓരോ അംഗങ്ങള്‍ക്കും തങ്ങളുടെ പദ്ധതി ആവിഷ്‌കരിക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി പതിനായിരം ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Related News