Loading ...

Home Africa

ക്രൈസ്തവഹത്യ; നൈജീരിയയില്‍ പ്രതിഷേധം

വി​യ​ന്ന: നൈ​ജീ​രി​യ​യി​ല്‍ വി​ഘ്ന​മി​ല്ലാ​തെ തു​ട​രു​ന്ന ക്രൈ​സ്ത​വ​ഹ​ത്യ​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഓ​ഗ​സ്റ്റ് 22 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ളു​ന്ന പ്രാ​ര്‍​ഥ​നാ​യ​ജ്ഞ​ത്തി​ന് നൈ​ജീ​രി​യ​ന്‍ മെ​ത്രാ​ന്‍​സ​മി​തി ആ​ഹ്വാ​നം ചെ​യ്തു. ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​നാ​ണ് നൈ​ജീ​രി​യയു​ടെ സ്വാ​ത​ന്ത്ര്യ​ദി​നം.

മു​സ്‌​ലിം​തീ​വ്ര​വാ​ദി​ക​ള്‍ ക്രൈ​സ്ത​വ​ഗ്രാ​മ​ങ്ങ​ളി​ല്‍ ക​ട​ന്നു​ക​യ​റി കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്ന​തും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു പ്രാ​ര്‍​ഥ​നാ​ഹാ​നം ന​ല്‍​കി​ക്കൊ​ണ്ട് മെ​ത്രാ​ന്‍​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്‌ബി​ഷ​പ് ഒ​ബി​യോ​ര അ​കു​ബെ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക​ടു​ന സെ​മി​നാ​രി​യി​ല്‍​നി​ന്ന് ഒ​രു വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​തി​ക്രൂ​ര​മാ​യി കൊ​ന്ന​ത് അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ നി​ഷ്ക്രി​യ​മാ​യി പെ​രു​മാ​റു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച്‌ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ളാ​യ ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പു​വ​രു​ത്തി രാ​ജ്യ​ത്തെ നീ​തി​യി​ലും സ​മാ​ധാ​ന​ത്തി​ലും വ​ള​ര്‍​ത്താ​ന്‍ യ​ത്നി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജൂ​ലൈ ഒ​ടു​വി​ല്‍ ബോ​ര്‍​ണോ സം​സ്ഥാ​ന​ത്ത് അ​ഞ്ച് സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ ഐ​എ​സി​ന്‍റെ വെ​സ്റ്റ് ആ​ഫ്രി​ക്ക​ന്‍ പ്രോ​വി​ന്‍​സ് കൊ​ല്ലു​ക​യു​ണ്ടാ​യി. അ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ ക്രൈ​സ്ത​വ​രാ​യി​രു​ന്നു. ധാ​രാ​ളം മു​സ്‌​ലിം​ക​ളും തീ​വ്ര​വാ​ദി​ക​ളു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​കു​ന്ന​താ​യി ബി​ഷ​പ് മാ​ത്യു ഹ​സ​ന്‍ കു​ക്കാ ചൂ​ണ്ടി​ക്കാ​ട്ടി. എ​ങ്കി​ലും നൈ​ജീ​രി​യയി​ലെ ഫു​ലാ​നി ഗോ​ത്ര​വ​ര്‍​ഗ​ക്കാ​ര്‍ ക്രൈ​സ്ത​വ​രെ കൊ​ന്നൊ​ടു​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും നൈ​ജീ​രി​യ യി​ലെ ക്രൈ​സ്ത​വ​രെ ര​ക്ഷി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related News