Loading ...

Home sports

ഇംഗ്ലണ്ടിനെതിരെ കരുൺ നായർക്ക്​ സെഞ്ച്വറി; ടെസ്​റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി

ചെന്നൈ: ടെസ്​റ്റ്​ ക്രിക്കറ്റിൽ  ​സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി കരൺ നായർ. ഇംഗ്ലണ്ടിനെതിരെ ചെ​െന്നെയിൽ നടക്കുന്ന അഞ്ചാം ടെസ്​റ്റിലാണ്​ കരുൺ നായർ കന്നി സെഞ്ച്വറി നേടിയത്​. എട്ട് ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നതാണ്​ കരുണി​െൻറ ഇന്നിങ്സ്. ത​െൻറ മൂന്നാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ കന്നി സെഞ്ച്വറി സ്വന്തമാക്കിയത്. മലയാളിയായ കരുൺ കർണാടകക്കു​ വേണ്ടിയാണ്​ രഞ്ജി മൽസരങ്ങളിൽ കളിക്കുന്നത്​.ചെ​െന്നെ ടെസ്​റ്റി​ൽ ഇംഗ്ലണ്ടി​െൻറ ഒന്നാം ഇന്നിങ്​സ്​ സ്‌കോറായ 477 നെതിരെ നാലിന്​ 391 എന്നനിലയിലാണ്​ ഇന്ത്യ നാലാം ദിനം ബാറ്റിങ്​ ആരംഭിച്ചത്​. കരുണും ലോകേഷ് രാഹുലും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്​ ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു  നയിച്ചത്​. അഞ്ചാം വിക്കറ്റില്‍ കരുണ്‍  മുരളി വിജയ്​ക്കൊപ്പം 63 റണ്‍സും ചേര്‍ത്തു.നാലാം ദിവസം 71 റണ്‍സെന്ന നിലയിലാണ്​ കരുൺ ബാറ്റിങ്​ തുടങ്ങിയത്​. വ്യക്തിഗത സ്‌കോര്‍ 99 ല്‍ നില്‍ക്കെ ബെന്‍സ്‌റ്റോക്‌സി​െൻറ  പന്ത് ബൗണ്ടറിയിലേക്ക് കടത്തിയാണ് കരുണ്‍ മൂന്നക്കം കടന്നത്. 117 റണ്‍സുമായി കരുണ്‍ ബാറ്റിങ്​  തുടരുകയണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സെന്ന  നിലയിലാണ് ഇന്ത്യ.

Related News