Loading ...

Home USA

നി​ബ​ന്ധ​ന​ക​ളോ​ടെ എ​ച്ച്‌-1​ ബി വി​സ​യു​ള്ള​വ​ര്‍​ക്ക് തി​രി​കെ വ​രാ​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നി​ബ​ന്ധ​ന​ക​ളോ​ടെ എ​ച്ച്‌-1​ ബി വി​സ​യു​ള്ള​വ​ര്‍​ക്ക് തി​രി​കെ വ​രാ​മെ​ന്ന് അ​മേ​രി​ക്ക. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന ജോ​ലി​ക​ളി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ തി​രി​കെ വ​രാ​ന്‍ അ​നു​മ​തി​യു​ള്ളൂ​വെ​ന്ന നി​ബ​ന്ധ​ന വ​ച്ചു​കൊ​ണ്ടാ​ണ് ഇ​ള​വ്.

ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ പു​തി​യ ഇ​ള​വ് പ്ര​കാ​രം ക​ഴി​യും. "വി​സ നി​രോ​ധ​നം നി​ല​വി​ല്‍ വ​രു​ന്ന​തി​ന് മു​ന്പ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ജോ​ലി​യി​ല്‍, അ​തേ ത​സ്തി​ക​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ' ത​ട​സ​മി​ല്ലെ​ന്നു അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു. എ​ച്ച്‌-1​ ബി വി​സ കൈ​വ​ശ​മു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍, സീ​നി​യ​ര്‍ ലെ​വ​ല്‍ മാ​നേ​ജ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ ജോ​ലി​ക്കാ​ര്‍​ക്കും തി​രി​കെ വ​രാം. എ​ന്നാ​ല്‍ കോ​വി​ഡ് ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് തി​രി​ച്ചു​വ​രാ​നു​ള്ള അ​മേ​രി​ക്ക​ന്‍  സമ്പദ്വ്യവസ്ഥ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മെ​ന്നു​ള്ള​വ​രാ​യി​രി​ക്ക​ണം ഇ​വ​ര്‍.

Related News