Loading ...

Home sports

പോരാട്ടം തുടങ്ങി LIVE

14:40  à´¬àµà´²à´¾à´¸àµà´±àµà´±àµ‡à´´àµà´¸àµ ആരാധകർ പൊലീസ് ബാരിക്കേഡ് തകർത്തുComments(0)
14:37  à´•à´²àµ‚ർ സ്റ്റേഡിയത്തിൽ സംഘർഷംComments(0)
14:37  à´µàµˆà´•àµà´¨àµà´¨àµ‡à´°à´‚ ഏഴ് മണിക്ക് കിക്കോഫ്Comments(0)
14:36  à´•àµ‡à´°à´³ ബ്ലാസ്റ്റേഴ്സ് x അത്ലറ്റികോ കൊല്‍ക്കത്ത ഫൈനല്‍ ഉടൻ തുടങ്ങും
കൊച്ചി: പ്രതീക്ഷകളുടെ മഹാസാഗരതീരത്ത് സ്വപ്നങ്ങളുടെ മഞ്ഞ പുതച്ച് മലയാളം. ഹൃദയത്തോടു ചേര്‍ത്തുവെച്ച കളിക്കൂട്ടത്തിന്‍െറ കിരീടധാരണത്തിലേക്ക് ഒരു നാടുമുഴുവന്‍ കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ്. ശരാശരിക്കാരെന്നുചൊല്ലി മാറ്റിനിര്‍ത്തിയ സംഘത്തെ ആളും ആരവങ്ങളും നല്‍കി കരുത്തരാക്കി കിരീടത്തിനരികെയത്തെിച്ച മലയാളക്കരയുടെ മോഹങ്ങളിലേക്ക് വല കുലുങ്ങാന്‍ ഇനി ഒരു മത്സരദൂരം മാത്രം. 90 മിനിറ്റിന്‍െറ പടപ്പുറപ്പാടില്‍ മലയാളത്തിന്‍െറ മുറ്റത്ത് ആ സ്വപ്നങ്ങള്‍ പൂത്തുതളിര്‍ക്കുമോയെന്ന ആകാംക്ഷകളിലേക്കാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍െറ പുല്‍പ്പരപ്പില്‍ ഞായറാഴ്ച പന്തുരുളുന്നത്. അത്ലറ്റികോ ഡി കൊല്‍ക്കത്തയെന്ന വംഗനാടന്‍ സംഘവുമായി മൂന്നാമത് ഐ.എസ്.എല്ലിന്‍െറ കലാശപ്പോരാട്ടത്തില്‍ കേരള ബ്ളാസ്റ്റേഴ്സ് ഞായറാഴ്ച കൊമ്പുകോര്‍ക്കുമ്പോള്‍ ഈ നാടിന്‍െറ പ്രാര്‍ഥനകളിലും പിന്തുണയിലുമാണ് ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം.ഒരു മധുരപ്രതികാരത്തിന്‍െറ അരങ്ങുകൂടിയാണ് ബ്ളാസ്റ്റേഴ്സിന് ഈ കലാശപ്പോരാട്ടം. 2014ല്‍ ഐ.എസ്.എല്ലിന്‍െറ പ്രഥമ സീസണില്‍ അധികസമയത്തേക്കു നീണ്ട കലാശക്കളിയില്‍ മുഹമ്മദ് റഫീഖ് നേടിയ ഗോളില്‍ തങ്ങളെ കീഴടക്കി കപ്പില്‍ മുത്തമിട്ട അത്ലറ്റികോക്കെതിരെ പഴയ കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരംകൂടിയാണ് മഞ്ഞപ്പടക്കിത്. അന്ന് ഗോള്‍ നേടിയ റഫീഖ് ഇപ്പോള്‍ ബ്ളാസ്റ്റേഴ്സിന്‍െറ അണിയിലുണ്ട്.പ്രതിരോധം കരുത്താക്കി കുതിച്ചുകയറിയ ബ്ളാസ്റ്റേഴ്സ് ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തപ്പോള്‍ നാലാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത സെമിയില്‍ ഇടമുറപ്പിച്ചത്. മൂന്നു ഐ.എസ്.എല്ലിലും സെമിയിലത്തെിയ കൊല്‍ക്കത്ത ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ടീം കൂടിയാണ്. പ്ളേഓഫില്‍ കൊല്‍ക്കത്ത-മുംബൈ എഫ്.സിയെ മറികടന്നപ്പോള്‍, ഡല്‍ഹി ഡൈനാമോസിന്‍െറ കനത്ത വെല്ലുവിളി ട്രൈബ്രേക്കറില്‍ അതിജീവിച്ചാണ് ബ്ളാസ്റ്റേഴ്സ് കലാശക്കളിയിലേക്ക് മുന്നേറിയത്. ആക്രമണമികവില്‍ കൊല്‍ക്കത്തയും പ്രതിരോധത്തിന്‍െറ കരുത്തില്‍ ബ്ളാസ്റ്റേഴ്സും അടരാടാനിറങ്ങുമ്പോള്‍ കലാശക്കളി പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ കുതറിത്തെറിക്കുകയാണ്.എതിരാളികള്‍ ശക്തരാണെന്ന് ഇരു പരിശീലകരും സമ്മതിക്കുന്നു. ശക്തിദൗര്‍ബല്യങ്ങള്‍ അളന്നുതൂക്കിയുള്ള തന്ത്രങ്ങളാവും ഫൈനല്‍ പോരാട്ടം കൊഴുപ്പിക്കുകയെന്നാണ് ബ്ളാസ്റ്റേഴ്സിന്‍െറ പരിചയസമ്പന്നനായ കോച്ച് സ്റ്റീവ് കോപ്പലിന്‍െറയും കൊല്‍ക്കത്ത പരിശീലകന്‍ ഹോസെ മൊളീനയുടെയും വാക്കുകള്‍ നല്‍കുന്ന സൂചന. ഇരുപാദ സെമികളിലും മഞ്ഞക്കാര്‍ഡുകണ്ട ഹോസു പ്രീറ്റോയുടെ സസ്പെന്‍ഷന്‍ ആതിഥേയര്‍ക്ക് തിരിച്ചടിയാകുമ്പോള്‍ അത്തരം പ്രശ്നങ്ങളൊന്നും തങ്ങള്‍ക്കില്ളെന്നതും പകരക്കാരുടെ നിര ശക്തമാണെന്നതും മൊളീനോക്ക് ആത്മവിശ്വാസം നല്‍കുന്നു.എന്നാല്‍, മഞ്ഞയണിഞ്ഞ് സൂചി കുത്താനിടമില്ലാതെ നിറഞ്ഞുകവിയുന്ന ആരാധകക്കൂട്ടം നല്‍കുന്ന പിന്തുണയില്‍ ഏതു നിരയെയും കീഴടക്കാന്‍ കരുത്തുണ്ടെന്ന കോപ്പലിന്‍െറ നിരീക്ഷണം സന്ദര്‍ശകരെ ഭീതിയിലാഴ്ത്തുന്നുണ്ട്.കൊച്ചിയുടെ പച്ചപ്പില്‍ തുടര്‍ച്ചയായ ആറു ജയവുമായി അവസാന ലാപ്പില്‍ കത്തിക്കയറിയ മിടുക്ക് കോപ്പലിന് പ്രതീക്ഷ നല്‍കുമ്പോള്‍ ലീഗ് റൗണ്ടില്‍ ബ്ളാസ്റ്റേഴ്സ് ഹോംഗ്രൗണ്ടില്‍ തോല്‍വി വഴങ്ങിയ ഏക ടീം അത്ലറ്റികോയാണെന്നത് മൊളീനയുടെ കിരീടമോഹങ്ങള്‍ക്ക് തെളിച്ചമേകുന്നുണ്ട്.കൊല്‍ക്കത്തക്ക് വന്‍തുക പിഴ
കൊച്ചി: ടീമിന്‍െറ മോശം പെരുമാറ്റത്തിന്‍െറ പേരില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് വന്‍തുക പിഴ. ഡിസംബര്‍ 13ന് നടന്ന മുംബൈ സിറ്റിക്കെതിരെ നടന്ന രണ്ടാംപാദ സെമിയിലെ മോശം പെരുമാറ്റത്തിനാണ് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ അച്ചടക്കസമിതി ഏഴുലക്ഷം രൂപ പിഴയിട്ടത്.
കൊല്‍ക്കത്ത താരം യുവാന്‍ ബെലന്‍കോസോക്ക് രണ്ടുമത്സരങ്ങളില്‍ വിലക്കും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു.
വിനീത് x സെറേനോ
മറ്റു മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊല്‍ക്കത്തയുടെ പ്രതിരോധം താരതമ്യേന കടന്നുകയറാന്‍ കഴിയുന്നതാണെന്നത് മത്സരത്തില്‍ ബ്ളാസ്റ്റേഴ്സിന് പ്രതീക്ഷപകരുന്ന ഘടകമാണ്. പോര്‍ചുഗീസ് താരം ഹെന്‍റിക് സെറേനോയും സ്പാനിഷ് താരം ടിരിയും ചേരുന്ന വംഗനാടന്‍ ഡിഫന്‍സ് സി.കെ. വിനീതും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും നയിക്കുന്ന ബ്ളാസ്റ്റേഴ്സ് മുന്നേറ്റത്തിന് ബാലികേറാമലയൊന്നുമല്ല. പ്രബീര്‍ ദാസും കീഗന്‍ പെരേരയുമായിരിക്കും ഫുള്‍ബാക്കുകള്‍. എന്നാല്‍, ബെല്‍ഫോര്‍ട്ട്, അന്‍േറാണിയോ ജര്‍മെയ്ന്‍, നാസോണ്‍ എന്നിവര്‍ പാസിങ് ഗെയിമില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്. തുടക്കത്തില്‍ അവസരം തുലച്ചുകളയുന്നത് പിന്നീടുള്ള നീക്കങ്ങളെ മുഴുവന്‍ തളര്‍ത്തിക്കളയാതെ നോക്കാന്‍ വിനീതും മനസ്സുറപ്പു കാട്ടേണ്ടിവരും.
ഹ്യൂം X ഹ്യൂസ്മഞ്ഞയില്‍ കളിച്ചാടി മലയാളത്തിന്‍െറ ആദരവുകളേറ്റുവാങ്ങിയ ഹ്യൂമേട്ടന്‍ ഇന്ന് ശത്രുപാളയത്തിലാണ്. വമ്പന്‍ താരങ്ങളെ വിലകൊടുത്തു വാങ്ങാന്‍ മടികാട്ടുന്ന ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റ് ആദ്യ സീസണില്‍ ഈ മുന്‍ ലെസ്റ്റര്‍ സിറ്റി താരത്തെ അണിയിലത്തെിക്കുമ്പോള്‍ ഇയാന്‍ ഹ്യൂം ഇന്ത്യന്‍ ഫുട്ബാളിന് പരിചിതനായിരുന്നില്ല.സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ തങ്ങളുടെ മനസ്സു കവര്‍ന്ന താരത്തെ മലയാളികള്‍ ഐ.എസ്.എല്ലിന്‍െറ ഹീറോയാക്കി മാറ്റിയെടുത്തു. എന്നാല്‍, അസാമാന്യ മികവുകാട്ടിയ ഹ്യൂമിനെ അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്‍റിന് കഴിഞ്ഞില്ല. അഞ്ചു ഗോളുകളടിച്ച് ബ്ളാസ്റ്റേഴ്സിനെ 2014ല്‍ കലാശക്കളിയിലത്തെിച്ച ഈ കാനഡക്കാരന്‍ അടുത്ത വര്‍ഷം കൊല്‍ക്കത്തക്കുവേണ്ടി 11 വട്ടം വല കുലുക്കി. ഈ വര്‍ഷം ഇതുവരെ ഏഴു ഗോളും. 45 കളികളില്‍ മൊത്തം 23 ഗോളുകളുമായി ഐ.എസ്.എല്ലിന്‍െറ ഗോള്‍വേട്ടക്കാരില്‍ മുമ്പനാണ് ഈ 33കാരന്‍. നിര്‍ണായകവേളകളില്‍ അവസരത്തിനൊത്തുയരാന്‍ കെല്‍പുള്ള ഹ്യൂം മൂന്നു ഐ.എസ്.എല്‍ സീസണുകളിലും സെമിഫൈനലില്‍ ഗോള്‍ നേടിയ ഏകകളിക്കാരനാണിപ്പോള്‍.കൊച്ചിയുടെ മണ്ണിലേക്ക് വംഗനാട്ടുകാര്‍ക്കുവേണ്ടി കിരീടപ്പോരാട്ടത്തിന് കച്ചമുറുക്കുമ്പോള്‍ ഹ്യൂം ലക്ഷ്യമിടുന്നത് പണ്ട് ചങ്കുപറിച്ചുകൊടുത്ത് താന്‍ കാവല്‍നിന്ന മലയാളത്തിന്‍െറ സ്വപ്നങ്ങളിലേക്ക് പന്തുപായിക്കാന്‍ തന്നെയാവും. കഴിഞ്ഞ രണ്ടു സീസണുകളിലായി മറ്റെല്ലാ ടീമിനെതിരെയും വല കുലുക്കിയിട്ടും ബ്ളാസ്റ്റേഴ്സിന്‍െറ കാവല്‍കോട്ടകള്‍ തച്ചുതകര്‍ക്കാന്‍മാത്രം ഇതുവരെ ഹ്യൂമിന് കഴിഞ്ഞിട്ടില്ല.ഇക്കുറി അത് ഏറെ ശ്രമകരമാണെന്ന തിരിച്ചറിവിലാകും ഹ്യൂമിന്‍െറയും കൂട്ടുകാരുടെയും പടയൊരുക്കം. ആരോണ്‍ വില്യം ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും നയിക്കുന്ന പ്രതിരോധമാണ് കോപ്പലിന്‍െറ ടീമിന്‍െറ കാതല്‍. ഏതു ഗോളടിവീരന്മാരും മുട്ടുവിറക്കുന്ന ഈ കോട്ടക്കുമുന്നില്‍ ഹ്യൂമിന്‍െറ ഒളിയമ്പുകള്‍ ലക്ഷ്യത്തില്‍ചെന്നു തറക്കണമെങ്കില്‍ അത്രമേല്‍ ജാഗ്രത വേണം.വടക്കന്‍ അയര്‍ലന്‍ഡ് ദേശീയടീമിനുവേണ്ടി 103 മത്സരങ്ങളില്‍ കുപ്പായമിട്ട ഹ്യൂസിന്‍െറ മനസ്സാന്നിധ്യം ചില്ലറയൊന്നുമല്ളെന്ന് ഒരൊറ്റ ഐ.എസ്.എല്‍ സീസണ്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ന്യൂകാസില്‍ യുനൈറ്റഡിന് 206ഉം ഫുള്‍ഹാമിന് 196ഉം കളികളിലടക്കം കോട്ടകെട്ടിയ ഈ കുക്ക്സ്ടൗണുകാരന്‍ കണ്ണിമ ചിമ്മാതെ കാവല്‍നില്‍ക്കുമ്പോള്‍ ഹ്യൂമിന്‍െറ ചാട്ടുളികള്‍ ലക്ഷ്യംതെറ്റിയകലുമെന്ന പ്രതീക്ഷയിലാണ് ബ്ളാസ്റ്റേഴ്സ് ആരാധകര്‍.
മെഹ്താബ്് x ബോര്‍യ
ക്രിയേറ്റിവ് കളിക്കാരുടെ സമ്പന്നതയില്‍ മധ്യനിര ഭരിക്കാനത്തെുന്ന അത്ലറ്റികോയെ ബ്ളാസ്റ്റേഴ്സ് ഏതുവിധം പടിച്ചുനിര്‍ത്തുമെന്നത് കളിയില്‍ നിര്‍ണായകമാകും. ഇതിനുള്ള കോപ്പലിന്‍െറ ഉത്തരമാണ് ഇന്ത്യന്‍ താരമായ മെഹ്താബ് ഹുസൈന്‍ എന്ന 34കാരന്‍. ഡല്‍ഹിക്കെതിരെ ആദ്യപാദസെമിയില്‍ ബ്ളാസ്റ്റേഴ്സ് മുന്‍തൂക്കം നേടിയെടുത്തപ്പോള്‍ ഫ്ളോറന്‍റ് മലൂദ എന്ന കളിക്കാരനെ മെഹ്താബ് വട്ടമിട്ടു പ്രതിരോധിച്ചത് മത്സരഫലത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഫൈനലില്‍ കൊല്‍ക്കത്തയുടെ പാസിങ് എന്‍ജിനായ ബോര്‍യ ഫെര്‍ണാണ്ടസ് എന്ന മുന്‍ റയല്‍ മഡ്രിഡ് താരത്തെ പൂട്ടാനുള്ള നിയോഗം മെഹ്താബിനാകും. ഇതുവരെ 846 പാസുകള്‍ തന്‍െറ ബൂട്ടില്‍നിന്ന് തൊടുത്തുവിട്ട ബോര്‍യയുടെ മികവിനെ മെഹ്താബും അസ്റാക്ക് മഹ്മദും ഉള്‍പ്പെടെയുള്ള ആതിഥേയ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍മാര്‍ ഏതുവിധം തടഞ്ഞുനിര്‍ത്തുന്നുവെന്നത് മത്സരത്തിന്‍െറ ഗതി നിര്‍ണയിക്കും.
ഹെങ്ബര്‍ട്ട് x പോസ്റ്റിഗ
സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം തേരുതെളിച്ച അനുഭവസമ്പത്തുമായാണ് പറങ്കിവീര്യം പാദങ്ങളിലാവാഹിച്ച ഹെല്‍ഡര്‍ പോസ്റ്റിഗ ഇന്ത്യന്‍ മണ്ണിലത്തെിയത്. രണ്ടു ലോകകപ്പുകളുടെയും മൂന്നു യൂറോകപ്പുകളുടെയും പാകത. എതിരാളികളുടെ വലയിലേക്ക് ഏത് ആംഗിളില്‍നിന്നും ഉടനടി നിറയൊഴിക്കാന്‍ കഴിയുമെന്നതാണ് 34ാം വയസ്സിലും മുന്‍ പോര്‍ട്ടോ താരത്തെ വേറിട്ടുനിര്‍ത്തുന്നത്. പരിക്കലട്ടിയ മുന്‍ സീസണില്‍നിന്നു വ്യത്യസ്തമായി കൊല്‍ക്കത്തനിരയില്‍ ഇക്കുറി മികച്ച ഫോമിലാണ് പോസ്റ്റിഗ.
പോസ്റ്റിഗയെ പിടിച്ചുകെട്ടാന്‍ കോപ്പലിന്‍െറ കൈയിലുള്ള വജ്രായുധമാണ് സെഡ്രിക് ഹെങ്ബര്‍ട്ട് എന്ന ഫ്രഞ്ചുകാരന്‍. 36ാം വയസ്സിലും വിസ്മയകരമായ ചങ്കുറപ്പുകാട്ടുന്ന à´ˆ നീളന്‍മുടിക്കാരന്‍ പ്രായത്തെ തോല്‍പിക്കുന്ന ചുറുചുറുക്കുമായാണ് ബ്ളാസ്റ്റേഴ്സ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയത്. സെമിയില്‍ ഡല്‍ഹിയുടെ റിച്ചാര്‍ഡ് ഗാഡ്സെയെ കെട്ടിപ്പൂട്ടിയ ജാഗ്രത ഹെങ്ബര്‍ട്ട് ഫൈനലിലും ആവര്‍ത്തിച്ചാല്‍ പോസ്റ്റിഗ കുഴയും.  യാവി ലാറയുടെ വിങ്ങിലൂടെയുള്ള മിന്നല്‍നീക്കങ്ങളെ തടയിടുകയെന്നത് സന്ദേശ് ജിങ്കാന് കടുത്ത വെല്ലുവിളിയാകും.


Related News