Loading ...

Home Africa

ബോട്‌സ്വാനയില്‍ ആനകള്‍ ചത്തൊടുങ്ങുന്നു; കാരണമറിയാതെ ശാസ്‌ത്രജ്ഞര്‍

ജോഹന്നാസ്ബര്‍ഗ് > ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഒക്വാംഗോ ഡെല്‍റ്റ പ്രകൃതി സംരക്ഷിത മേഖലയില്‍ 350ഓളം കാട്ടാനകളുടെ ജഡം കണ്ടെത്തി.അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ആനകളുടെ സാമ്ബിള്‍ ശേഖരിച്ച്‌ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
മെയ് മാസം ആദ്യമാണ് ആനകള്‍ ചത്തൊടുങ്ങുന്നത് ആകാശ ദൃശ്യത്തിലൂടെ വൃക്തമായത്. ജലാശയങ്ങള്‍ക്കു സമീപമാണ് ജഡം കണ്ടെത്തിയത്. അതിനാല്‍ വിഷം കലര്‍ന്ന വെള്ളമാകാം മരണകാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, മറ്റു ജന്തുക്കള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ടുകളില്ല. ജൂലൈ വരെയും പല സമയങ്ങളിലായി മൃതദേഹങ്ങള്‍ കണ്ടെത്തി. à´µàµƒà´¤àµà´¤à´¾à´•àµƒà´¤à´¿à´¯à´¿à´²àµâ€ നടന്നശേഷം പൊടുന്നനെ ആനകള്‍ നിലം പതിക്കുന്നതായാണ് കണ്ടെത്തിയത്. അതിനാല്‍ നാഡീസംബന്ധമായ രോഗമായിരിക്കാമെന്ന അനുമാനത്തിലാണ് ശാസ്ത്രജ്ഞര്‍.
അനധികൃത വേട്ടയാണെന്ന അനുമാനവും അധികൃതര്‍ തള്ളി. കാരണം മൃഗങ്ങളുടെ കൊമ്ബുകള്‍ ജഡത്തില്‍ തന്നെയുണ്ടായിരുന്നു. ആനകള്‍ കൂടുതലുള്ള ദക്ഷിണാഫ്രിക്കയിലും നമീബിയയിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള രാജ്യമാണ് ബോട്സ്വാന. 2013ലെ ആകാശനിരീക്ഷണത്തില്‍ 1,56,000 ആനകളെയാണ് ബോട്സ്വാനയില്‍ കണ്ടെത്തിയത്. ആന്ത്രാക്സ് ബാധിച്ച്‌ കഴിഞ്ഞവര്‍ഷം നൂറോളം ആനകള്‍ ചത്തൊടുങ്ങിയിരുന്നു.


Related News