Loading ...

Home sports

ലിവര്‍പൂളിന് വീണ്ടും തിരിച്ചടി; ആഴ്‌സണലിനോട് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്ബന്യന്മാര്‍ക്ക് വീണ്ടും തോല്‍വി. ആഴ്‌സണലാണ് 2-1ന് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. ലീഗിലെ മത്സരങ്ങള്‍ അവസാനത്തേയ്ക്ക് എത്തുമ്ബോഴാണ് ലീഗ് ചാമ്ബ്യന്മാര്‍ക്ക് പരാജയം വീണ്ടും രുചിക്കേണ്ടിവന്നിരിക്കുന്നത്.കളിയുടെ ആദ്യ മിനിറ്റുകളില്‍ മുന്നിലെത്തിയ ശേഷമാണ് ക്ലോപ്പിന്റെ കുട്ടികള്‍ക്ക് അടിപതറിയത്. സാദിയോ മാനേയാണ് 20-ാം മിനിറ്റില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യപകുതിയില്‍തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച്‌ ആഴ്‌സണല്‍ ശക്തമായ മറുപടി നല്‍കി്. 32-ാം മിനിറ്റില്‍ അലക്‌സാേ്രന്ദ ലാകാസേറ്റേയും 44-ാം മിനിറ്റില്‍ റീസ് നെല്‍സണുമാണ് ആഴ്‌സണലിനായി ഗോളടിച്ചത്. à´¤àµ‹à´²àµâ€à´µà´¿à´¯àµ‹à´Ÿàµ† ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡായ 100 പോയിന്റ് തികയ്ക്കാനാകാതെ നില്‍ക്കുകയാണ് ലിവര്‍പൂള്‍. നിലവില്‍ 36 മത്സരങ്ങളിലായി 93 പോയിന്റുകളാണ് ലീഗ് ചാമ്ബ്യന്മാര്‍ക്കുള്ളത്. ജയത്തോടെ 36 കളികളിലായി ആഴ്‌സണല്‍ 53 പോയിന്റുമായി ഒമ്ബതാം സ്ഥാനത്താണുള്ളത്.ഇന്ന് ലീഗില്‍ രണ്ടു കളികളാണ് നടക്കുന്നത്. നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട ലെസ്റ്റര്‍സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനേയും ഏവര്‍ട്ടണ്‍ ആസ്റ്റണ്‍ വില്ലയേയും നേരിടും.

Related News