Loading ...

Home sports

ചെല്‍സിക്ക് ജയം; സിറ്റിയ്ക്കും ബേണ്‍ലിയ്ക്കും ഇന്ന് പോരാട്ടം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ച്‌ ചെല്‍സി. ഇന്നു നടന്ന മത്സരത്തില്‍ നോര്‍വിച്ച്‌ സിറ്റിയെ എതിരില്ലാത്ത ഏക ഗോളിനാണ് നീലപ്പട തോല്‍പ്പിച്ചത്. à´ˆ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനം ചെല്‍സി ഉറപ്പിച്ചു. ലീഗില്‍ 36 മത്സരങ്ങളിലായി 63 പോയിന്റാണ് ചെല്‍സി നേടിയിരിക്കുന്നത്. 19 കളികളില്‍ നീലകുപ്പായ ക്കാര്‍ ജയിച്ചപ്പോള്‍ 6 എണ്ണം സമനിലയിലായി. 11 മത്സരങ്ങളാണ് അടിയറവയ്‌ക്കേണ്ടിവന്നത്.കളിയുടെ മുക്കാല്‍ പങ്കും പന്ത് കൈവശം വച്ച ചെല്‍സി ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോള്‍ നേടിയത്. ഒലിവിയര്‍ ജിറോദാണ് നോര്‍വിച്ചിന്റെ ഗോള്‍വല കുലുക്കിയത്. നിരവധി അവസരങ്ങളാണ് ചെല്‍സി പാഴാക്കിയത്. 21 തവണ ഗോളിനായി ഷോട്ടെടുത്തിട്ടും ഫലം കണ്ടില്ല. 6 തവണ ഗോള്‍വല ലക്ഷ്യമായ ഷോട്ടുകലില്‍ ഒന്നുമാത്രമാണ് ഫലം കണ്ടത്. 8 കോര്‍ണറുകളും ചെല്‍സിയക്ക് അനുകൂലമാക്കാനായില്ല.ഇന്നത്തെ ആദ്യമത്സരത്തില്‍ പോയിന്റുനില മെച്ചമാക്കാനാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. ബേണ്‍മൗത്താണ് എതിരാളികള്‍. ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂളിനേക്കാള്‍ 21 പോയിന്റ് പുറകിലാണ് രണ്ടാം സ്ഥാനക്കാരായ സിറ്റി. രണ്ടാം മത്സരത്തില്‍ വൂള്‍വ്‌സും ബേണ്‍ലിയും ഏറ്റുമുട്ടും.

Related News