Loading ...

Home sports

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ബെന്‍ സ്റ്റോക്സ് നയിക്കും

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് നയിക്കും. തന്റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബെന്‍ സ്റ്റോക്സ് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നായക സ്ഥാനത്ത് എത്തുക. ആദ്യമായിട്ടാവും ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ നായക സ്ഥാനം വഹിക്കുന്നത്. ജോ റൂട്ടിന്റെ ഭാര്യയുടെ പ്രസവം അടുത്ത ആഴ്ചയില്‍ ഉണ്ടാവുമെങ്കിലും താരം അതിന് ശേഷം ഒരു ആഴ്‌ച ക്വറന്റൈന്‍ പൂര്‍ത്തിയാകേണ്ടത് ഉണ്ട്. ഇതോടെ ആദ്യ ടെസ്റ്റ് ജോ റൂട്ടിന് നഷ്ട്ടമാകും. 2014 മുതല്‍ തുടര്‍ച്ചയായ 77 മത്സരങ്ങള്‍ക്ക് ശേഷമാവും ജോ റൂട്ട് ഇംഗ്ലണ്ടിന് വേണ്ടി ഒരു ടെസ്റ്റ് മത്സരത്തില്‍ കളിക്കാതിരിക്കുന്നത്. അതെ സമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എന്ന നിലയില്‍ ബെന്‍ സ്റ്റോക്സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

Related News