Loading ...

Home sports

എഫ് എ കപ്പ്: യുനൈറ്റഡ് ചെല്‍സിയെ നേരിടും

ലണ്ടന്‍: എഫ് എ കപ്പ് സെമി ലൈനപ്പ് ആയി. ആദ്യസെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെല്‍സിയുമായി ഏറ്റുമുട്ടുമ്ബോള്‍ രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണലുമായി കൊമ്ബുകോര്‍ക്കും. ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. ലെസ്റ്ററിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ സെമി പ്രവേശനം. ഈ സീസണില്‍ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും യുനൈറ്റഡിനായിരുന്നു ജയം. ആഴ്സണലാവാട്ടെ ഷെഫ് യുനൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചാണ് സെമി ഉറപ്പിച്ചത്. ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ കടന്നത്. ജൂലായ് 18, 19 തിയ്യതികളില്‍ വെബ്ലിയിലാണ് സെമി പോരാട്ടങ്ങള്‍.

Related News