Loading ...

Home USA

ചരിത്ര സ്മാരകങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവ്: ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: ചരിത്ര സ്മാരകങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. പ്രതിമയെ അപകീര്‍ത്തിപെടുത്തുന്ന നടപടി അപമാനകരമാണ്. അവര്‍ വെറ്ററന്‍സ് മെമ്മോറിയല്‍ പ്രിസര്‍വേഷന്‍ ആക്‌ട് പ്രകാരം10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

വൈറ്റ് ഹൗസിനു സമീപം സ്ഥിതി ചെയ്യുന്ന മുന്‍ പ്രസിഡന്‍റ് ആന്‍ഡ്രു ജാക്‌സണിന്‍റെ സ്മാരകം പൊളിച്ചു മാറ്റുന്നതിനും നശിപ്പിക്കുന്നതിനും ഒരു പറ്റം ആളുകള്‍ കഴിഞ്ഞ ദിവസം നടത്തിയ ശ്രമത്തിനു മറുപടിയായാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

വെറ്ററന്‍സ് മെമ്മോറിയല്‍ പ്രിസര്‍വേഷന്‍ ആക്‌ട്, അല്ലെങ്കില്‍ അതുപോലെയുള്ള മറ്റു നിയമങ്ങള്‍ പ്രകാരം കടുത്ത നടപടിയെടുക്കുമെന്നും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും എന്നും ഇതിനു മുന്പു നശിപ്പിച്ച സ്മാരകങ്ങള്‍ക്കും ഈ നിയമങ്ങള്‍ പ്രകാരം നടപടിയുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തോടെ ആരംഭിച്ച പ്രതിഷേധത്തില്‍ രാജ്യത്ത് നിരവധി പ്രതിമകള്‍ക്കും ചരിത്ര സ്മാരകങ്ങള്‍ക്കും കോണ്‍ഫെഡറേറ്റ് സ്മാരകങ്ങള്‍ക്കും പ്രതിക്ഷേധക്കാര്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 1829 മുതല്‍ 1837 വരെ അമേരിക്കയുടെ ഏഴാമത്തെ പ്രസിഡന്‍റായിരുന്ന "ലഫായെറ്റ് പാര്‍ക്കിലെ ആന്‍ഡ്രൂ ജാക്സന്‍റെ സ്മാരകവും ഇതില്‍പെടും. കയറുപയോഗിച്ച്‌ സ്മാരകം തള്ളിയിടുന്നതില്‍ നിന്നും പോലീസിന്‍റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ സാധിച്ചു. സംഭവത്തില്‍ ഡിസിയില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Related News