Loading ...

Home USA

ജീന്‍ കെന്നഡി അന്തരിച്ചു

ന്യൂ​യോ​ര്‍​ക്ക്: മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി​യു​ടെ സ​ഹോ​ദ​രി ജീ​ന്‍ കെ​ന്ന​ഡി സ്മി​ത്ത്(92) അ​ന്ത​രി​ച്ചു. തൊ​ണ്ണൂ​റു​ക​ളി​ല്‍ അ​യ​ര്‍​ല​ന്‍​ഡിലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് സ്റ്റീ​ഫ​ന്‍ ഇ. ​സ്മി​ത്ത് 1990ല്‍ ​അ​ന്ത​രി​ച്ചു. ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ണ്ട്.

ജീ​നി​ന്‍റെ മ​ര​ണ​ത്തോ​ടെ കെ​ന്ന​ഡി സ​ഹോ​ദ​ര​ങ്ങ​ളി​ലെ അ​വ​സാ​ന ക​ണ്ണി​യും ഇ​ല്ലാ​താ​യി. ജോ​സ​ഫ് -റോ​സ് കെ​ന്ന​ഡി ദ​ന്പ​തി​ക​ളു​ടെ ഒ​ന്പ​തു മ​ക്ക​ളി​ല്‍ എ​ട്ടാ​മ​ത്തേ​താ​യിരുന്നു ജീ​ന്‍. കെ​ന്ന​ഡി സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും യു​എ​സി​ലെ ഉ​ന്ന​ത പ​ദ​വി​ക​ളി​ലെ​ത്തി​യെ​ങ്കി​ലും അ​കാ​ല​ത്തി​ല്‍ മ​രി​ച്ചു. à´¯àµâ€‹à´Žâ€‹à´¸à´¿â€‹à´²àµ† 35ാമ​തു പ്ര​സി​ഡ​ന്‍റാ​യ ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി 1963ല്‍ ​വ​ധി​ക്ക​പ്പെ​ട്ടു. à´ˆ ​മ​ര​ണം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലിയ ദു​രൂ​ഹ​ത​ക​ളി​ലൊ​ന്നാ​യി ക​രു​ത​പ്പെ​ടു​ന്നു. മ​റ്റൊ​രു സ​ഹോ​ദ​ര​നും സെ​ന​റ്റ​റു​മാ​യ റോ​ബ​ര്‍​ട്ടും വ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related News