Loading ...

Home USA

ഇന്ത്യനമേരിക്കന്‍ ശാസ്‌ത്രജ്ഞന്‌ ലോകഭക്ഷ്യ പുരസ്‌കാരം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മണ്ണ് ശാസ്ത്രജ്ഞന്‍ രത്തന്‍ ലാലിന് ഇത്തവണത്തെ ലോകഭക്ഷ്യ പുരസ്കാരം. 2,50,000 ഡോളറാണ് (1.90 കോടി രൂപ)സമ്മാനത്തുക. ഒഹയോ സ്റ്റേറ്റ് സര്‍വകലാശാലയിലെ മണ്ണ് ശാസ്ത്ര അധ്യാപകനും കാര്‍ബണ്‍ മാനേജ്മെന്റ് ആന്‍ഡ് സെക്വസ്ട്രേഷന്‍ വിഭാഗം തലവനുമാണ്. കാലാവസ്ഥാവ്യതിയാനം കുറച്ചും പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചും ഭക്ഷ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം.അമ്ബതു വര്‍ഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തില്‍ നാല് ഭൂഖണ്ഡങ്ങളിലായി നടത്തിയ മണ്ണ് സംരക്ഷണ പരിപാടികളിലൂടെ 50 കോടി ചെറുകിട കര്‍ഷകരെ രത്തന്‍ ലാല്‍ സഹായിച്ചതായി ലോക ഭക്ഷ്യ സംഘടന പറഞ്ഞു. à´‡à´¨àµà´¤àµà´¯à´¯à´¿à´²àµâ€ വൈക്കോലടക്കം കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് രത്തന്‍ ലാല്‍ ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള മണ്ണും വൃത്തിയുള്ള പരിസ്ഥിതിയുമില്ലെങ്കില്‍ വര്‍ധിച്ചുവരുന്ന ഭക്ഷ്യ ആവശ്യകത നിറവേറ്റാന്‍ കഴിയില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോ പുരസ്കാരം സമ്മാനിച്ചു.

Related News