Loading ...

Home sports

സ്പാനിഷ് ലാലീഗാ മത്സരങ്ങള്‍ ഇന്നു മുതല്‍

മാഡ്രിഡ്: ഫുട്‌ബോള്‍ സീസണിലെ അടുത്ത ലീഗ് ഇന്നാരംഭിക്കുന്നു. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് സ്പാനിഷ് ലീഗ് ആരംഭിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച ജര്‍മ്മന്‍ ലീഗിലെ ബുന്ദേസ്ലീഗ നാലാഴ്ച പിന്നിട്ടു കഴിഞ്ഞു.ഫുട്‌ബോള്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മെസ്സിയടക്കമുള്ള ലോകതാരങ്ങളടങ്ങുന്ന ലീഗിനാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഇന്നത്തെ ആദ്യ മത്സരത്തില്‍ സെവിയ റയല്‍ ബെറ്റിസിനെ നേരിടും. കനത്ത സുരക്ഷയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഇരുഭാഗത്തേയും പരിശീലകരടക്കം 270 പേര്‍ക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുള്ളത്.നിലവില്‍ 27 കളികളിലായി 47 പോയിന്റുള്ള സെവിയ മൂന്നാം സ്ഥാനത്താണ്. 33 പോയിന്റുമായി റയല്‍ ബെറ്റിസ് 12-ാം സ്ഥാനത്തുള്ള ടീമാണ് . ലീഗില്‍ ബാഴ്‌സലോണയും(58) റയല്‍ മാഡ്രിഡുമാണ്(56) ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Related News