Loading ...

Home sports

ആ കഴിവ് തനിക്ക് നഷ്ടപെട്ടു: ധോണി

മൊഹാലി : അവസാനമിറങ്ങി ടീമിനെ ജയിപ്പിക്കുന്ന ജോലി മഹേന്ദ്ര സിങ് ധോണി നിര്‍ത്തുന്നു. മൊഹാലി ഏകദിനത്തിനുശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതികരണം. ഏറെക്കാലമായി à´ˆ ജോലിയാണ് ചെയ്യുന്നത്. ഇനി മുന്നോട്ടിറങ്ങി, സ്വതന്ത്രമായി ബാറ്റ് വീശണം. വിജയറണ്‍ കുറിക്കാന്‍, അവസാനഘട്ടംവരെ നില്‍ക്കാന്‍ മറ്റു കളിക്കാര്‍ ഇനിയുണ്ടാകും– ധോണി വ്യക്തമാക്കി. 

അനായാസമായി സ്ട്രൈക്ക് കൈമാറാനുള്ള കഴിവ് എനിക്ക് നഷ്ടപ്പെടുകയാണ്. അതിനാലാണ് മുന്നോട്ടിറങ്ങി കളിക്കുന്നത്. എന്റെ സ്ഥാനത്ത് ഇനി മറ്റാരെങ്കിലും വരണം. ഏകദേശം 200 മത്സരങ്ങളില്‍ ഞാന്‍ പിന്നോക്കമിറങ്ങിയാണ് ബാറ്റ് ചെയ്യുന്നത്. അപ്പോള്‍ സ്വതന്ത്രമായി ബാറ്റ് വീശാന്‍ കഴിയില്ല. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ഏറെ ഗുണംചെയ്യും. രണ്ടുപേര്‍ മാത്രം നഷ്ടമായ സമയത്താണ് ഇറങ്ങുക. ആക്രമണാത്മകമായി കളിക്കാം. പെട്ടെന്ന് പുറത്തായാലും അത് ടീമിനെ ബാധിക്കണമെന്നില്ല. 5, 6 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നത് എപ്പോഴും മത്സരഫലത്തെ അടിസ്ഥാനപ്പെടുത്തിയാകും. നമുക്ക് ഇഷ്ടമുള്ള രീതിയില്‍ കളിക്കാനാകില്ല. ഇത് എന്റെ ബാറ്റിങ്രീതിയെ കുടുക്കിയിടുന്നപോലെ തോന്നിയിട്ടുണ്ട്. റണ്ണൊഴുക്കിന്റെ വേഗം കുറയും. നേരത്തെ ഇറങ്ങിയാല്‍ ഇതൊക്കെ പരിഹരിക്കാനാകും– ധോണി പറഞ്ഞു.

അവസാനഘട്ടത്തില്‍ ഇറങ്ങി ജയിപ്പിക്കുന്ന വൈഭവം ധോണിക്ക് നഷ്ടമാകുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് à´ˆ പ്രതികരണം. 2015 ലോകകപ്പ്മുതല്‍ ധോണിക്ക് à´† കഴിവ് കൈമോശംവന്നതാണ്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ നാലുതവണ മാത്രമാണ് ഇന്ത്യക്ക് പിന്തുടര്‍ന്ന് ജയിക്കാനായത്. ഇതില്‍ മൂന്നും സിംബാബ്വെയ്ക്കെതിരെയായിരുന്നു. 

ബംഗ്ളാദേശിനോടുവരെ തോറ്റു. വിമര്‍ശങ്ങള്‍ക്കിടെയായിരുന്നു കഴിഞ്ഞദിവസം ധോണി ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. 91 പന്തില്‍ 80 റണ്ണാണ് ധോണി നേടിയത്. മനീഷ് പാണ്ഡെയെ മറികടന്ന് നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഇറങ്ങുകയായിരുന്നു.

Related News