Loading ...

Home sports

കോവിഡിനെ പിടിച്ച്‌ കെട്ടിയ ന്യൂസിലാന്‍ഡ് കളിക്കളങ്ങള്‍ കാണികള്‍ക്കായി തുറക്കുന്നു

വെല്ലിങ്ടണ്‍: കോവിഡിനെ പിടിച്ച്‌ കെട്ടിയ ന്യൂസിലാന്‍ഡ് കായിക രംഗത്ത് ഉണര്‍വേകിക്കൊണ്ട് കളിക്കളങ്ങള്‍ കാണികള്‍ക്ക് തുറന്നുകൊടുക്കാനൊരുങ്ങുന്നു. മാര്‍ച്ച്‌ രണ്ടാം വാരത്തോടെ നിര്‍ത്തിവച്ചിരുന്ന സൂപ്പര്‍ റഗ്ബി മത്സരങ്ങളോടെയാണ് ന്യൂസിലാന്‍ഡില്‍ കോവിഡാനന്തരകാല കായിക സീസണ്‍ ആരംഭിക്കുന്നത്.ശനിയാഴ്ച്ച ഹൈലാന്‍ഡേര്‍സ്/ചീഫ് ടീമുകളുടെ ഏറ്റുമുട്ടലോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. ഫോര്‍സിത് ബാര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിലേക്ക് യാതൊരുവിധ നിയന്ത്രണവും കൂടാതെതന്നെ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതാണ്.ന്യൂസിലന്‍ഡിലെ സൂപ്പര്‍ റഗ്ബി അന്തര്‍ദേശീയ മത്സരമാണ്. ആസ്ട്രേലിയ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ടീമുകള്‍ക്കൊപ്പം ന്യൂസിലാന്‍ഡില്‍ നിന്നുള്ള അഞ്ച് ടീമുകളും പങ്കെടുക്കാറുണ്ട്. à´Žà´¨àµà´¨à´¾à´²àµâ€ ഇത്തവണ വിദേശ ടീമുകള്‍ ഉണ്ടായിരിക്കില്ല.

Related News