Loading ...

Home sports

സ്പാനിഷ് ലീഗ് ലാ-ലീഗയുടെ സംപ്രേഷണ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

മാഡ്രിഡ്: സ്‌പെയിനിന്റെ ഫുട്‌ബോള്‍ ലീഗായ ലാ ലീഗയുടെ ടെലിവിഷന്‍-ഇന്റര്‍നെറ്റ് സംപ്രേഷണ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടക്കാനിരിക്കുന്ന ലാ ലീഗയുടെ ബാക്കിമത്സരങ്ങളുടെ നിര്‍ദ്ദേശങ്ങളാണ് ടെലിവിഷന്‍ കമ്ബനികള്‍ക്ക് ലാ ലീഗ സംഘാടകര്‍ നല്‍കിയത്.സംപ്രേഷണം ചെയ്യുന്ന കളികള്‍ക്കിടെ കാണികളുടെ ചിത്രങ്ങളും കളിക്കിടെയുള്ള സ്റ്റേഡിയത്തിലെ ആരവങ്ങളും ചേര്‍ത്തുള്ള രീതിയാണ് ചാനലുകള്‍ അവലംബിക്കാന്‍ തീരുമാനിച്ചത്. അത്തരം സംപ്രേഷണ സംവിധാനങ്ങളുടെ ട്രയല്‍ ലാ ലീഗാ അധികൃതര്‍ കണ്ടു ബോധ്യപ്പെട്ടു. സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കളികള്‍ ലോകം മുഴുവന്‍ എത്തുമ്ബോള്‍ ആരാധകര്‍ക്ക് സ്വാഭാവികത അനുഭവപ്പെടാന്‍ പാകത്തിനായിരിക്കണമെന്നും ലീഗ് അധികൃതര്‍ വ്യക്തമാക്കി. à´‡à´Ž സ്‌പോര്‍ട്‌സ് ഫിഫായുമായി സഹകരിച്ചാണ് സംപ്രേഷണം നടത്തുന്നത്. സൗണ്ട്‌സ് ഓഫ് സ്റ്റാന്റ്‌സ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.കാണികളുടെ വീഡിയോ കാണിക്കുമ്ബോള്‍ അതാത് മത്സരത്തില്‍ കളിക്കുന്ന ടീമുകളുടെ ആരാധകരേയും കാണിക്കണം. ക്ലബ്ബിന്റെ വേഷം ധരിച്ചവരെ തന്നെയാണ് കാണിക്കു ന്നതെന്നും ഉറപ്പുവരുത്തണം. കളിനടക്കാത്ത സമയത്ത് ഹോംഗ്രൗണ്ടിലെ കാണികളെ കാണിക്കണം. ഇതോടൊപ്പം സ്‌പോണ്‍സര്‍മാരുടെ ദൃശ്യങ്ങളും കാണിക്കണമെന്നും ലീഗ് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 11നാണ് ലാ ലീഗാ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. 2019-20 സീസണില്‍ നടക്കാനിരുന്ന എല്ലാ മത്സരങ്ങളും കൊറോണ പ്രതിരോധ നിയന്ത്രണം കാരണം അടച്ചിട്ട സറ്റേഡിയങ്ങളില്‍ പൂര്‍ത്തിയാകും. നിലവില്‍ ബാഴ്‌സലോണ ഒന്നാമതും രണ്ടു പോയിന്റുകള്‍ മാത്രം വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണുള്ളത്.

Related News