Loading ...

Home USA

രാജ്യം മുട്ടുകുത്തി മാപ്പിരന്നു; 8 മിനിറ്റ് 46 സെക്കന്‍ഡ് മൗനം ആചരിച്ച്‌ ഫ്ളോയിഡിന് വിട നല്‍കി അമേരിക്കന്‍ ജനത

വാഷിങ്ടന്‍: à´µà´°àµâ€à´£à´µàµ†à´±à´¿à´¯à´¾à´²àµâ€ ശ്വാസം മുട്ടി മരിച്ച ജോര്‍ജ് ഫ്‌ളോയിഡിന് അമേരിക്കന്‍ ജനത വിട ചൊല്ലി. 8 മിനിറ്റ് 46 സെക്കന്‍ഡ് നിശ്ചലമായി, മൗനമായി അമേരിക്കന്‍ ജനത à´† മനുഷ്യനോട് മാപ്പ് പറഞ്ഞു. ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിട നല്‍കിയത്.അമേരിക്കന്‍ പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് നേരത്തോളം ജോര്‍ജ് ഫ്ളോയിഡ് ശ്വാസം കിട്ടാതെ പിടഞ്ഞതിന്റെ ഓര്‍മയ്ക്കായാണ് ഇത്രയും സമയം ജനങ്ങള്‍ കണ്ണീരോടെ മൗനം ആചരിച്ചത്. വര്‍ണവെറിയുടെ ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന് ഒരു രാജ്യം ഐക്യത്തോടെ അനുശോചനം അറിയിച്ചു.


'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കിയാണ് രാജ്യമെമ്ബാടും അനുശോചന യോഗങ്ങള്‍ നടന്നത്. വര്‍ണവെറിക്കിരയായി മരിച്ച ജോര്‍ജ് ഫ്‌ളോയിഡിന് അമേരിക്കന്‍ ജനത യാത്രാമൊഴി നല്‍കിയപ്പോള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായിഫ്‌ളോയിഡിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വ്യാഴാഴ്ച മിനിയാപോളിസിലേക്ക് ഒഴുകിയെത്തിയ നൂറു കണക്കിന് ആളുകള്‍ എട്ട് മിനിറ്റ് സമയം ഫ്‌ളോയിഡിന് അനുശോചനമറിയിച്ച്‌ നിലത്ത് കിടന്നു. ജോര്‍ജ് ഫ്‌ളോയിഡിന് നീതി വേണമെന്നും ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും ജനക്കൂട്ടം ഉറക്കെ പറഞ്ഞു.വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ഒരു കാലില്‍ മുട്ടുകുത്തി ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥരും എട്ട് മിനിറ്റ് ഫ്‌ളോയിഡിന്റെ ഓര്‍മയ്ക്ക് മുന്നില്‍ തലകുനിച്ചു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങി വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാരും സമാനമായ രീതിയില്‍ ഫ്‌ളോയിഡിന് വിട ചൊല്ലി. ഇതിലൂടെ '8:46' എന്നത് അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ നിമിഷങ്ങളായി അത്‌.

വര്‍ണവെറിയുടെ അടുത്ത ഇരയായി ജോര്‍ജ് ഫ്‌ളോയിഡ് ക്രൂരമായി കൊല്ലപ്പെട്ടെങ്കിലും ജനങ്ങളുടെ ഓര്‍മയില്‍ ഫ്‌ളോയിഡും അദ്ദേഹത്തിന്റെ സന്ദേശവും എക്കാലവും നിലനില്‍ക്കുമെന്നും ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങിനായി വ്യാഴാഴ്ച രാത്രി മുതല്‍ മിന്നെസോട്ടയിലെ പ്രത്യേക കേന്ദ്രത്തിലേക്കെത്തിയ ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.മേയ് 25ന് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള അതിക്രമത്തിനെതിരേ സമീപകാല ചരിത്രത്തില്‍ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തുടനീളം നടന്നത്. വൈറ്റ് ഹൗസ് ഉള്‍പ്പടെയുള്ള തന്ത്രപ്രധാനമായ എല്ലായിടങ്ങളിലും ഫ്‌ളോയിഡിന് നീതിതേടി തെരുവിലിറങ്ങിയ ജനങ്ങള്‍ പ്രതിഷേധാഗ്നി തീര്‍ത്തു.

Related News