Loading ...

Home sports

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, പുതിയ തീയതി ആയി

കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തില്‍ മാറ്റിവെച്ച ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടത്താനുള്ള പുതിയ തീയതി എ എഫ് സി തീരുമാനിച്ചു. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉത് സംബന്ധിച്ച്‌ അറിയിപ്പ് കിട്ടി. ഇന്ത്യയുടെ ഉള്‍പ്പെടെ ഇനി നടക്കാന്‍ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്താന്‍ ആണ് എ എഫ് സിയുടെ തീരുമാനം.മാര്‍ച്ചില്‍ ആയിരുന്നു ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ച്ച്‌ 26ന് നടക്കേണ്ടിയിരുന്ന ഖത്തറിനെതിരായ മത്സരവും, മാര്‍ച്ച്‌ 31ന് നടക്കേണ്ട താജികിസ്താന് എതിരായ മത്സരവും, ജൂണില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാന്‍, ബംഗ്ലാദേശ് മത്സരങ്ങളും ആകും ഇനി പുതിയ തീയതിയില്‍ നടക്കുക.ഫിക്സ്ചറുകള്‍;October 8, 2020: India vs Qatar (Home-match).November 12, 2020: Bangladesh vs India (Away match).November 17: India vs Afghanistan (Home match

Related News