Loading ...

Home USA

വൈറ്റ് ഹൗസിന് മുന്‍വശത്തെ റോഡ് ഇനി 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ' എന്നറിയപ്പെടും

വാഷിംഗ്ടണ്‍: വംശീയ വിഷയം കത്തിക്കാളുന്നതിനിടെ റോഡിന് പുതിയ പേര് നല്‍കി വാഷിംഗ്ടണ്‍ മേയര്‍. കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നു എന്ന അര്‍ത്ഥം വരുന്ന പേരാണ് നല്‍കിയത്. വൈറ്റ് ഹൗസിന് സമീപമുള്ള റോഡിന് 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ' എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കന്‍ പോലീസ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം സ്ഥിരം നടക്കുന്ന റോഡിനാണ് പുതിയ പേര് മേയര്‍ മ്യൂറിയല്‍ ബോസര്‍ നല്‍കിയത്. ഇതിനിടെ പ്രക്ഷോഭകാരികളെ വെടിവയ്ക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ മേയര്‍ രംഗത്തെത്തി.മെയ് 25ന് കൊല്ലപ്പെട്ട 46കാരന്‍ ജോര്‍ജ്ജ് ഫ്‌ലോയിഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. à´•à´Ÿàµà´¤àµà´¤ വംശീയ അവഗണ അനുഭവിക്കുന്നവര്‍ അതിനെ കലാപമാക്കി മാറ്റിയതോടെ പ്രശ്‌നം അതിരൂക്ഷമാ യിരിക്കുകയാണ്. അമേരിക്കയിലെ വംശീയ വിദ്വേഷം ലോകം മുഴുവനും ഏറ്റെടുക്കുകയും ചെയ്തു.

Related News