Loading ...

Home USA

വാര്‍ത്തകളുടെ ഉറവിടം തിരിച്ചറിയണം; ഭരണകൂടങ്ങള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ക്ക് 'ലേബല്‍' നല്‍കാന്‍ ഫേസ്ബുക്ക്, ആദ്യം ദൃശ്യമാവുക യുഎസില്‍

ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ പേജുകള്‍, പോസ്റ്റുകള്‍, പരസ്യങ്ങള്‍ എന്നിവ ഇനിമുതല്‍ ലേബല്‍ ചെയ്യുമെന്ന് ഫേസ്ബുക്ക്. റഷ്യ ടുഡേ, ചൈനയുടെ സിന്‍‌ഹുവ തുടങ്ങിയ മാധ്യമങ്ങളുടെ പേജുകളില്‍‌ ലേബലുകള്‍‌ ഉടന്‍‌ പ്രത്യക്ഷപ്പെടും. അടുത്തയാഴ്ച മുതല്‍, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉപയോക്താക്കള്‍ക്ക് à´…à´µ ദൃശ്യമായി തുടങ്ങും. മറ്റു രാജ്യങ്ങളില്‍ എന്ന് അവതരിപ്പിക്കപ്പെടുമെന്ന് വ്യക്തമല്ല.കമ്ബനി അത്തരമൊരു സമീപനം സ്വീകരിക്കുന്നതിലൂടെ വിവരങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അറിയാന്‍ കഴിയും എന്ന് ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ നയ മേധാവി നഥാനിയേല്‍ ഗ്ലീച്ചര്‍ പറഞ്ഞു. à´¦àµ‡à´¶àµ€à´¯ മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച്‌ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കയെന്ന് അദ്ദേഹം വ്യക്തമാക്കി. 'നിങ്ങള്‍ ഒരു പ്രതിഷേധത്തെ കുറിച്ചുള്ള പോസ്റ്റ്‌ വായിക്കുകയാണെങ്കില്‍, à´† പോസ്റ്റ്‌ ആരാണ് എഴുതുന്നതെന്നും അവര്‍ക്ക് എന്ത് പ്രചോദനമാണുള്ളതെന്നും നിങ്ങള്‍ അറിയേണ്ടതുണ്ട്. ഓരോ വാര്‍ത്തകള്‍ക്കും പിന്നില്‍ ആരാണെന്ന് പൊതുജനങ്ങള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ലേബല്‍ അവതരിപ്പിക്കുന്നതുകൊണ്ട് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ ഫീച്ചര്‍ വരുന്ന ഡിസംബറില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുമെന്നാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍, പ്രത്യേകിച്ച്‌ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും, അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ തീരുമാനം മാറ്റുകയായിരുന്നു. അമേരിക്കന്‍ പ്രതിഷേധക്കാരെ വിമര്‍ശിക്കുന്ന അമേരിക്ക പ്രക്ഷോഭകരെ പ്രശംസിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ഉന്നയിച്ചു കൊണ്ട് ചൈനീസ് ദേശീയ മാധ്യമങ്ങള്‍ വലിയ കാമ്ബയിന്‍തന്നെ നടത്തിയിരുന്നു. 2018 ല്‍തന്നെ യൂട്യൂബ് ലേബല്‍ എന്ന ആശയം അവതരിപ്പിച്ചിരുന്നു.

Related News