Loading ...

Home USA

ശമിക്കാത്ത പ്രതിഷേധം; പലയിടങ്ങളിലും ഏറ്റുമുട്ടല്‍

ന്യുയോര്‍ക്ക്:ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ യുഎസില്‍ പ്രതിഷേധം ആളിക്കത്തുന്നു. നിരോധനാജ്ഞയും കടുത്ത പൊലീസ് നടപടിയും വകവയ്ക്കാതെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി തെരുവുകള്‍ കീഴടക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ വ്യാപകമായ അക്രമങ്ങളും കൊള്ളയും രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.പലഭാഗത്തും സുരക്ഷാ സേനയും പ്രതിഷേധക്കാരും പരസ്പരം വെടിയുതിര്‍ത്തതായും ജനക്കൂട്ടത്തിനുനേരെയും പൊലീസ് നിരകളിലേയ്ക്കും വാഹനങ്ങള്‍ ഓടിച്ചുകയറ്റിതായും റിപ്പോര്‍ട്ടുകളുണ്ട്. à´…തേസമയം, പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിളിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി ഉയര്‍ത്തി.പ്രതിഷേധങ്ങള്‍ അക്രമത്തിനു വഴിമാറിയതോടെ ന്യുയോര്‍ക്ക്, മാന്‍ഹട്ടന്‍ തുടങ്ങി രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
അക്ഷാരാര്‍ത്ഥത്തില്‍ യുഎസ് നഗരങ്ങള്‍ ജോര്‍ജ് ഫ്ളോയിഡിന് നീതിക്കായി ശക്തമായ പ്രതിഷേധം തുടര്‍ന്നു. തിങ്കളാഴ്ച്ച രാത്രിയില്‍ സെന്റ് ലൂയിയില്‍ ഉണ്ടായ പ്രതിഷേധത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി പ്രതിഷേധക്കാര്‍ക്കും വെടിയേറ്റു. കഴിഞ്ഞ 50 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധമാണ് ഏഴ് ദിവസങ്ങളായി യുഎസില്‍ തുടരുന്നത്.സംസ്ഥാന ഗര്‍ണര്‍മാര്‍ അക്രമം അടിച്ചമര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സൈന്യത്തെ വിന്യസിക്കുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്.

Related News