Loading ...

Home USA

ജോര്‍ജ് ഫ്ളോയിഡിന്റെ നരഹത്യ;മുട്ടുകുത്തി നിന്ന് മാപ്പ് അപേക്ഷിച്ച് അമേരിക്കൻ പോലീസ്

ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ യു എസ്സില്‍ പ്രതിഷേധം കത്തുമ്ബോള്‍ അവിടെ നിന്ന് വരുന്ന മറ്റൊരു കാഴ്ച മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ എത്തിയപ്പോള്‍ മയാമിയിലെ ഫ്‌ലോറിഡയിലാണ് വളരെ വ്യത്യസ്തവും സമാധാനപരവുമായ സംഭവം നടന്നത്. പ്രതിഷേധക്കാര്‍ എത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ പൊലീസുകാര്‍ മുട്ടികുത്തി നിന്ന് മാപ്പ് അപേക്ഷിച്ചു. ഇത് കണ്ട് പ്രതിഷേധക്കാര്‍ അവരെ ആലിംഗനം ചെയ്ത് കരഞ്ഞു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ന്യൂയോര്‍ക്കില്‍ അടക്കം മറ്റു ചിലയിടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥര്‍ മുട്ടുകുത്തി നിന്ന് മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. à´…തേസമയം à´šà´¿à´² പൊലീസുകാര്‍ പ്രതിഷേധത്തിലും പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പൊലീസ് സ്റ്റേഷനുകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ടു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലും തെരുവുകള്‍ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജോര്‍ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക്ക് ഷോവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിരുന്നു.

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. ഡെറിക് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച്‌ ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. ദേശീയ പതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ട് കത്തിച്ചു. അപകട സാധ്യത മുന്നില്‍ കണ്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ മുറിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍ ഒരു മണിക്കൂര്‍ സമയം മാത്രമേ ട്രംപ് ചിലവഴിച്ചിട്ടുള്ളൂ എന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തടഞ്ഞിരുന്നു.

Related News