Loading ...

Home USA

സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം; പുതിയ ഉത്തരവില്‍ ഒപ്പുവെച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്ന പുതിയ ഉത്തരവില്‍ ഒപ്പുവെച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം.സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുമെന്ന പുതിയ ഉത്തരവ് പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ട്രംപിന്റെ രണ്ടു ട്വീറ്റുകള്‍ വ്യാജ വിവരമാണെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ നീക്കം. വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്രംപിന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.തന്നെ നിശബ്ദമാക്കാനാണ് ശ്രമമെന്നും 2016 ല്‍ അങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് എല്ലാവരും കണ്ടതാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ട്രംപിന്റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്റെ വിവരങ്ങള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്‌ട് ചെക്ക് ചെയ്യപ്പെട്ടതെന്നതില്‍ ട്വിറ്റര്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

Related News